ഉപ്പള:ലോക് ടൗൺ സമയത്ത് യാതന അനുഭവിച്ചവർക്ക് സഹായ ഹസ്തവുമായി മുന്നിട്ടിറങ്ങിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മംഗല്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
മഹാരാഷ്ട്രയിൽ ലോക് ഡൗണിൽ കുടുങ്ങി നാട്ടിലേക്ക് പോകാൻ വാഹനമോ, കഴിക്കാൻ ഭക്ഷണമോ ലഭിക്കാതെ കഷ്ടതയനുഭവിച്ച അനേകം ആളുകൾക്ക് കൈത്താങ്ങായി മാറിയ യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ:കരീം പൂന, മൊയ്‌നു പൂന എന്നിവരെയാണ് ആദരിച്ചത്.
രാഷ്ട്രീയമോ മതമോ നോക്കാതെ സഹജീവി എന്ന പരിഗണന മാത്രം വെച്ചുകൊണ്ട് പത്തിൽ കൂടുതൽ ബസ്സുകളിലായി കേരളത്തിലെ വിവിധ ജില്ലകളിലേക്കാണ്, മഹാരാഷ്ട്രയിൽ കുടുങ്ങിയകിടന്ന നിരവധി ആളുകളെ ഇവർ എത്തിച്ചത്.ഇവർക്ക് വേണ്ട ഭക്ഷണവും, വെള്ളവും, മരുന്നും വരെ ഇവരാണ് നൽകിയത്. നാട്ടിൽ ഇവർക്ക് വേണ്ട സഹായം നൽകുവാൻ ജില്ലാ പഞ്ചായത്ത് മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹർഷദ് വൊർക്കാടിയും, മംഗല്പാടി മണ്ഡലം കോൺഗ്രസ് ജന:സെക്രട്ടറി ഓ. എം. റഷീദും സധാസമയവും രംഗത്തുണ്ടായിരുന്നു. ആദരവ് നൽകിയ ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സത്യൻ സി ഉപ്പള അധ്യക്ഷം വഹിച്ചു. ഹുസൈൻ കുബണൂർ, പി. എം. കാദർ, തുടങ്ങിയവർ സംസാരിച്ചു.