തിരുവനന്തപുരം: പഞ്ച് ചെയ്തശേഷം മുങ്ങുന്ന ജീവനക്കാരെ പിടികൂടാന്‍ സെക്രട്ടേറിയറ്റില്‍ ആക്സസ് കണ്‍ട്രോള്‍ സംവിധാനം വരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം തുറക്കുന്ന ഗേറ്റുകള്‍ കെട്ടിടത്തിന്‍റെ എല്ലാ വാതിലുകളിലും ഘടിപ്പിക്കും. അതിനാല്‍ ജോലി സമയത്ത് പുറത്തിറങ്ങിയാല്‍ തിരിച്ചുകയറുന്നത് വരെയുള്ള സമയം ഹാജരില്‍ കുറയും.
പുതിയ സംവിധാനമനുസരിച്ച് ഏഴു മണിക്കൂര്‍ ജോലി ചെയ്തില്ലെങ്കില്‍ അവധി രേഖപ്പെടുത്തും. 1.95 കോടി രൂപ ചെലവിലാണ് പുതിയ സംവിധാനം ഒരുങ്ങുന്നത്.
സെക്രേട്ടറിയറ്റ് ജീവനക്കാരുടെ ഹാജര്‍ കര്‍ശനമാക്കുന്നതിനായി പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ആ സംവിധാനത്തെയും കബളിപ്പിച്ച് പല ജീവനക്കാരും മുങ്ങുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.
സെക്രേട്ടറിയറ്റിലെ സുരക്ഷ ശക്തമാക്കുന്നതിനും ആവശ്യമില്ലാത്ത സന്ദര്‍ശകരെ തടയാനും കൂടി ലക്ഷ്യമിട്ടാണ് ഇൗ സംവിധാനം.

കാവലിന് യന്ത്രം റെഡി ; ഇടയ്ക്കിടെ ചായ കുടിക്കാനിറങ്ങുന്ന ജീവനക്കാർക്ക് ഹാജർ കുറയും
Read Time:1 Minute, 31 Second