വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാനം ദിവസം ഇന്ന് ; വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മോചനം നൽകും

വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാനം ദിവസം ഇന്ന് ; വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മോചനം നൽകും

0 0
Read Time:4 Minute, 20 Second

അടുത്തകാലത്തൊന്നും ഇല്ലാത്തവണ്ണം അമേരിക്കയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തിയ സംഭവപരംബരകള്‍ക്ക് ശേഷം അവസാനം ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസ് വിട്ടൊഴിയുകയാണ്.

വിടവാങ്ങല്‍ ചടങ്ങിന്റെ ഭാഗമായി വൈറ്റ്-കോളര്‍ ക്രിമിനലുകള്‍ ഉള്‍പ്പടെ നൂറോളം കുറ്റവാളികള്‍ക്ക് മാപ്പുനല്‍കും. അന്‍ഡ്രൂസ്‌ജോയിന്റ് ബേസില്‍ ബുധനാഴ്‌ച്ച രാവിലെ ഒരു യാത്രയയപ്പ് ചടങ്ങ് നടത്തും അതിനുശേഷം എയര്‍ഫോഴ്സ് വണ്ണില്‍ ട്രംപ് ഫ്ളോറിഡയിലെ തന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടിലേക്ക് പറക്കും.

എയര്‍ഫോഴ്സ് വണ്ണിലെ അവസാനവട്ട സവാരി.

ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു മുന്‍പ് തന്നെ ട്രംപ് തലസ്ഥാനം വിടും. രാവിലെ 6 മണിക്കും 7:15 നും ഇടയിലായി എത്തിച്ചേരുവാനാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിക്കപ്പെട്ടിരിക്കുന്ന അതിഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പരിപാടിയുടെ വിശദാംശങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ലെങ്കിലും കളര്‍ ഗാര്‍ഡും 21- ആചാരവെടികളും ഉണ്ടാകുമെന്നാണ് കരുതുന്നത്. ക്ഷണം ലഭിച്ച വ്യക്തിക്ക് അഞ്ചുപേരെ കുൂടി കൊണ്ടുവരാം. എന്നാല്‍, പരിപാടികള്‍ തീരുംവരെ മാസ്‌ക് ധരിക്കണം എന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ജനപ്രീതിയില്ലാതെ പടിയിറങ്ങുന്ന പ്രഥമ വനിത

കഴിഞ്ഞ നാലു വര്‍ഷത്തോളം എന്ത് ചെയ്തു എന്നതിന്റെ പേരിലല്ല ഏത് വസ്ത്രം ധരിച്ചു എന്നതിന്റെ പേരില്‍ ഏറെ വാര്‍ത്തകളില്‍ ഇടംപിടിച്ച വ്യക്തിയാണ് മെലേനിയ ട്രംപ്. അതു കൂടാതെ അവര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത് ലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ച്‌, അവരുടെ മേല്‍നോട്ടത്തില്‍ വൈറ്റ്ഹൗസില്‍ നടത്തിയ പുതുക്കിപ്പണികളിലൂടെയാണ്. ബൗളിങ് അലിയും, ബാഡ്മിന്റണ്‍ കോര്‍ട്ടും എല്ലാം ഉള്‍പ്പെട്ട ഈ പണി ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയിരുന്നു.

ഏതായാലും, വൈറ്റ്ഹൗസിന്റെ പടിയിറങ്ങുമ്ബോള്‍, ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രഥമവനിത എന്ന ബഹുമതികൂടി കരസ്ഥമാക്കിക്കൊണ്ടാണ് മെലേനിയ പടിയിറങ്ങുന്നത്. ഈയിടെ നടത്തിയ അഭിപ്രായ സര്‍വേ പ്രകാരം മെലേനിയയ്ക്ക് ലഭിച്ചത് 47 പോയിന്റുകള്‍ മാത്രമായിരുന്നു. അതേസമയം മിഷേല്‍ ഒബാമയ്ക്ക് 69 പോയിന്റും ലാറാ ബുഷിന് 67 പോയിന്റും ലഭിച്ചിരുന്നു. എന്നാല്‍, മെലേനിയയ്ക്ക് ആശ്വസിക്കാന്‍ കഴിയുന്ന ഒരേയൊരു കാര്യം തന്റെ ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ പോയിന്റുകള്‍ നേടാനായി എന്നുമാത്രമാണ്. ട്രംപിന് ലഭിച്ചത് വെറും 30 പോയിന്റുകള്‍ മാത്രമായിരുന്നു.

സാമാന്യ മര്യാദയും, കാലാകാലങ്ങളായി അനുഷ്ഠിച്ചുവരുന്ന ചടങ്ങുകളും ഒന്നും മെലേനിയ കണക്കിലെടുക്കുന്നില്ല. പുതിയ പ്രസിഡണ്ടിന്റെ ഭാര്യയെ വൈറ്റ്ഹൗസ് പരിചയപ്പെടുത്താന്‍ മെലേനിയ വൈറ്റ്ഹൗസില്‍ ഉണ്ടാകില്ല. ആധുനിക അമേരിക്കയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് പുറത്തേക്ക് പോകുന്ന പ്രഥമ വനിത, പുതിയതായി എത്തുന്ന പ്രഥമ വനിതയെ സ്വീകരിക്കാന്‍ വൈറ്റ്ഹൗസില്‍ ഇല്ലാതെയിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!