Read Time:1 Minute, 2 Second
www.haqnews.in
അബൂദാബി: യുഎഇയിൽ പുതിയതായി 3,432 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 3,118 പേർ രോഗമുക്തരാവുകയും ചെയ്തു.. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,51,096 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് . രാജ്യത്ത് ഇതുവരെ 2.3 കോടിയിലധികം കൊവിഡ് പരിശോധനകളാണ് നടത്തിക്കഴിഞ്ഞത് . ഇതുവരെയുള്ള കണക്കുകൾ പ്രകാരം യുഎഇയിൽ 2,49,808 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട് . ഇവരിൽ 2,22,106 പേർ രോഗമുക്തരാവുകയും 740 പേർ മരണപ്പെടുകയും ചെയ്തു . നിലവിൽ 26,962 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത് .