കാസറഗോഡ്:
ഒരു ദിവസവും പരിശീലനം മുടങ്ങിയുള്ള ഒരു പരിപാടിക്കും അസർ ഉണ്ടാവില്ല അതി രാവിലെ എണീച്ച് തുടങ്ങുന്ന വ്യായാമവും 11 മണിയാവുമ്പോൾ തുടങ്ങുന്ന ക്രിക്കറ്റ് പരിശീലനവും ആറു മണിക്ക് ജിംനേഷ്യത്തിൽ നിന്നുള്ള പരിശീലനവുമാണ് ഇന്ന് മുംബൈ ക്കെതിരെ കണ്ട പ്രകടനത്തിന് രഹസ്യം
കുറെ വർഷമായി കേരള ക്രിക്കറ്റ് ടീമിൻ്റ ഭാഗമാണെങ്കിലും മുഹമ്മദ് അസ്ഹറുദ്ദീൻ ഇഷ്ട ബാറ്റിംഗ് പൊസിഷൻ ആയ ഓപ്പണിങ് ഇറങ്ങാൻ പറ്റിയിട്ടില്ല കോച്ച് ടിനു യോഹന്നാനോട് അസർ ആവശ്യപ്പെട്ടതാണ് സയ്യിദ് മുസ്താഖ് അലി T20 ഈ വർഷത്തെ മത്സരത്തിൽ ഇറക്കണമെന്നണ് ആഗ്രഹം അസറിൻ്റ ഏറ്റവും നല്ല സുഹൃത്തായ സഞ്ജു സാംസൺ ടീമിൻറെ ക്യാപ്റ്റൻ ആയത് അസറിൻറെ ആഗ്രഹത്തിൻ്റെ സഫലീകരണമായി
അസ്ഹറിനെ ആർക്കും എഴുതിത്തള്ളാൻ സാധിക്കുകയില്ല എതിർത്തവരുടെ മുമ്പിൽ ഒക്കെ ബാറ്റ് കൊണ്ട് മറുപടി കാണിച്ച ശീലമേയുള്ളൂ ഇന്ന് ഓരോ കാസർകോട് കാരനും അസറിൻ്റെ ഈ പ്രകടനത്തിൽ അഭിമാനിക്കുന്നുണ്ട്
പലരുടെയും ഫേസ്ബുക്കും വാട്സ്ആപ്പും എടുത്തുനോക്കി കഴിഞ്ഞാൽ തന്നെ മനസ്സിലാകും ഒരു നാട്ടുകാരൻ്റെ ബാറ്റിംഗ് പ്രകടനം എത്രമാത്രം ആസ്വദിച്ചിട്ടുണ്ട് എന്നത് ഇതൊരു തുടക്കം മാത്രമാണ് (സാമ്പിൾ വെടിക്കെട്ട്) പൂരം ഇനിയും കാണാനിരിക്കുന്നതേയുള്ളൂ
വിശന്നു വലഞ്ഞ സിംഹത്തിന് ഇരയെ കിട്ടിയ ഗർജനം ഉണ്ടായിരുന്നു അസ്ഹറുദ്ദീൻ്റെ ഇന്നലത്തെ പ്രകടനം. വെറും മലയാളികൾ മാത്രം ആസ്വദിച്ചതല്ല ഇന്നലത്തെ സ്റ്റാർ സ്പോർട്സ് ഒന്നിൽ മത്സരം കണ്ട മുഴുവൻ ക്രിക്കറ്റ് ആരാധകരും അസ്ഹറിനെ ആരാധിച്ചിട്ടുണ്ടാകും അത്രമാത്രം മനോഹരമായിരുന്നു ഒരോ ഷോട്ടുകളും
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാൻ വീരേന്ദ്ര സെവാഗും കമാൻഡറ്റർ അർഷാദ് ഭോഗ്ലെയും കേരള ക്രിക്കറ്റ് അസോസിയേഷൻ ഫേസ്ബുക്ക് പേജിൽ ആയിരങ്ങളും ബിസിസിഐയുടെ ഫേസ്ബുക്ക് പേജിൽ ലക്ഷങ്ങളും അസ്ഹറുദ്ദീൻ്റെ ഇന്നത്തെ ഇന്നിംഗ്സിനെ ഗംഭീരമായിട്ടാണ് വർണിച്ചത്
ആരുടെയും പിൻബലമില്ലാതെ വരുന്ന ഐപിഎൽ മത്സരത്തിലേക്ക് എല്ലാ ടീമുകൾക്കും വേണ്ടപ്പെട്ട ഒരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി കോടികൾ വിലമതിക്കുന്ന താരമായി മാറും എന്നതിൽ ഒരു സംശയവും വേണ്ട ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ
ഒരുകാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ബാറ്റിംഗ് ഇതിഹാസമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ്റെ പേര് കമറുദ്ദീൻ തളങ്കര എന്ന മൂത്ത ജേഷ്ഠൻ ഏറ്റവും ചെറിയ അനുജനായ മുഹമ്മദ് അസ്ഹറുദ്ദീൻ ആ പേര് നൽകുമ്പോൾ രണ്ടാമതൊരു അസ്ഹറുദ്ദീൻ്റെ താരോദയത്തിന് സാക്ഷിയാവും എന്ന് മനസ്സിൽ എവിടെയെങ്കിലും ജേഷ്ഠൻ കരുതിയിട്ടുണ്ടാകും എല്ലാം ഒരു നിമിത്തം
ഫത്താഹ് ബങ്കര ✍