മലപ്പുറം: നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബറും യുക്തിവാദി സംഘം നേതാവ് ഇ.എ. ജബ്ബാറും തമ്മില്‍ മലപ്പുറത്ത് നടന്ന സംവാദം മതവിശ്വാസികള്‍ക്കും യുക്തിവാദികള്‍ക്കുമിടയില്‍ ആശയക്കൈമാറ്റങ്ങള്ക്കുള്ള വേദിയായി. കേരള യുക്തിവാദി സംഘത്തിെന്റ നേതൃത്വത്തിലാണ് ഒരു മണിക്കൂര്‍ വീതമുള്ള വിഷയാവതരണം, എതിര്‍വാദങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ടുവീതം അവസരങ്ങള്‍, ചോദ്യോത്തരം എന്നീ ക്രമത്തില്‍ സംവാദം ഒരുക്കിയത്. നാടോടികളായ അറബികള്‍ക്ക് അറിയുന്നതല്ലാതെ ശാസ്ത്രം പിന്നീട് കണ്ടെത്തിയ എന്തെങ്കിലും അറിവ് ഖുര്‍ആനിലുണ്ടെന്ന് െതളിയിച്ചാല് ഇസ്ലാം സ്വീകരിക്കാമെന്ന ജബ്ബാറിെന്റ വെല്ലുവിളി ഏറ്റെടുത്താണ് അക്ബര്‍ സംവാദത്തിന് തയാറായത്.യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എന്‍. അനില്‍കുമാര്‍ മോഡറേറ്ററായിരുന്നു.
ജബ്ബാറിന്റെ വാദങ്ങള്‍:
നാടോടികളായ അറബികള്‍ക്ക് അറിയാത്ത വിവരങ്ങളൊന്നും ഖുര്‍ആനിലില്ലെന്നും ശാസ്ത്രം പിന്നീട് കണ്ടെത്തിയതെല്ലാം അതിലുണ്ടെന്നത് വെറും വ്യഖ്യാനമാണെന്നുമുള്ള വാദമാണ് ജബ്ബാര്‍ ഒരു മണിക്കൂര്‍ നീണ്ട ആദ്യ സെഷനില്‍ ഉന്നയിച്ചത്. യൂറോപ്പിലും അമേരിക്കയിലും ഇസ്ലാം പ്രചരിപ്പിക്കുകയെന്ന അജണ്ടയാണിതിന് പിന്നിലുള്ളത്. ഭ്രൂണശാസ്ത്രം, മനുഷ്യെന്റ ചിന്തകള്‍ ഹൃദയത്തില്നിന്നാണെന്ന വചനങ്ങള്‍, ബീജം പുറപ്പെടുന്നത് മുതുകെല്ലില്‍ നിന്നാണെന്ന പരാമര്‍ശം തുടങ്ങിയവയെല്ലാം അക്കാലത്ത് നിലനിന്നിരുന്ന ധാരണകളാണ്. ഇതില്‍ പലതും അബദ്ധങ്ങളാണ്. അത് സുബദ്ധങ്ങളായി അവതരിപ്പിക്കുകയാണ് ചെയ്തതെന്നും മോറിസ് ബുക്കായി, കീത്ത് മൂര്‍ തുടങ്ങിയ ശാസ്ത്രജ്ഞരെ പോലും ഇതിനായി വിലക്കെടുത്തിട്ടുണ്ടെന്നും ജബ്ബാര്‍ പറഞ്ഞു.
അക്ബറിന്റെ മറുപടി
സമുദ്ര വിജ്ഞാന മേഖലയില്‍ ആധുനിക ശാസ്ത്രം കണ്ടെത്തിയ വിവരങ്ങള്‍ ഖുര്‍ആനിലുണ്ടെന്ന് സമര്‍ഥിച്ചാണ് എം.എം. അക്ബര്‍ തുടങ്ങിയത്. ഒരു വചനത്തില്‍ തന്നെ സമുദ്ര ഗവേഷണവുമായി ബന്ധപ്പെട്ട നാലറിവുകള് കൃത്യമായി പരാമര്‍ശിക്കുന്ന വചനം ഉദ്ധരിക്കുകയും ചെയ്തു. ആഴക്കടലിലെ ഇരുട്ട്, ഇരുട്ടിനെ പൊതിയുന്ന തിരമാല, ആഴക്കടലിലെ തിരമാലകള്‍, സ്വന്തം കൈകളെപ്പോലും കാണാത്ത ഇരുട്ടുള്ള ഭാഗം എന്നിങ്ങനെ നാല് കാര്യങ്ങള്‍ വ്യക്തമാക്കുന്ന വചനമാണ് അക്ബര്‍ വിശദീകരിച്ചത്. ആഴക്കടലില്‍ തിരമാലകളുണ്ടെന്ന കാര്യം മനുഷ്യന് അജ്ഞാതമായിരുന്നെന്നും അടുത്തിടെ ശാസ്ത്രജ്ഞരാണ് അത് കണ്ടെത്തിയതെന്നും അേദ്ദഹം പറഞ്ഞു.
ഇതിന് ജബ്ബാര്‍ അവസാന സെഷനിലാണ് മറുപടി നല്‍കിയത്. കടലില്‍ തിരമാലകളുണ്ടെന്നും ആഴക്കടലില്‍ ഇരുട്ടാണെന്ന കാര്യം എല്ലാവര്ക്കും അറിയാവുന്നതാണെന്നും അതിലെന്താണ് ശാസ്ത്രീയതയെന്നുമായിരുന്നു അദ്ദേഹത്തിെന്റ മറുചോദ്യം. ബൈബിളില്‍ സമാന പദപ്രയോഗങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ആഴക്കടലില്‍ തിരമാലകളുണ്ടെന്ന വിവരം അടുത്തകാലം വരെ അജ്ഞാതമായിരുന്നെന്നും ജബ്ബാര്‍ ഉദ്ധരിച്ച ബൈബിള്‍ വചനത്തില്‍ ഇക്കാര്യം പറയുന്നില്ലെന്നും അക്ബര്‍ വ്യക്തമാക്കിയെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല. ശാസ്ത്രം കണ്ടെത്തിയതെല്ലാം ഖുര്‍ആനിലുണ്ടെന്ന വാദം വിശ്വാസികള്ക്കില്ലെന്നും എന്നാല്‍, പ്രാപഞ്ചിക സത്യങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കൃത്യമാണെന്നും ആവര്‍ത്തിച്ചാണ് അക്ബര്‍ അവസാന സെഷന് അവസാനിപ്പിച്ചത്.

ആശയക്കൈമാറ്റ വേദിയായി എം.എം. അക്ബർ – ഇ.എ. ജബ്ബാർ സംവാദം
Read Time:6 Minute, 38 Second