ഉപ്പള:
കോവിട് 19 കാരണം കേരളത്തിലെ സ്കൂളുകളിലെ അധ്യയന വർഷം ഓണ്‍ ലൈന്‍ ക്ലാസുകള്‍ വഴി ആരംഭിച്ചിരിക്കുന്നുവെങ്കിലും സൗകര്യങ്ങളുടെ അഭാവം മൂലം ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടികളും ഉണ്ട്. ഓണ്‍ ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ബങ്കര മഞ്ചേശ്വരം പ്രദേശത്തെ മത്സ്യ തൊഴിലാളികളുടെ കുട്ടികള്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം ബുദ്ധിമുട്ടുന്നു എന്നറിഞ്ഞ ബങ്കര മഞ്ചേശ്വരത്ത് പ്രവര്‍ത്തിക്കുന്ന ലക്കി ബ്രദേഴ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ഭാരവാഹികള്‍ കുട്ടികളുടെ പഠനത്തിനു സൗകര്യം ഒരുക്കിതരുവാന്‍ പൊതു അഭ്യര്‍ത്ഥന നടത്തുകയും ഇത് ശ്രദ്ധയില്‍ പെട്ട ഉപ്പളയിലെ അപ്സര ഡിജിറ്റല്‍ ഹോം അപ്ലെയന്സസ് മാനേജിംഗ് ഡയരക്ടര്‍ പികെ അബ്ബാസ് സൗജന്യമായി ടെലിവിഷന്‍ നല്‍കി മാതൃകയായി. പൊതു സമൂഹത്തിനു മാതൃകയായ പ്രവര്‍ത്തിയാണ് അപ്സര ഹോം അപ്ലിയന്‍സ് ചെയ്തതെന്ന് എംഡി ശ്രീ അബ്ബാസില്‍ നിന്നും ടെലിവിഷന്‍ ഏറ്റുവാങ്ങി കൊണ്ട്മ ഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എകെ എം അഷ്‌റഫ് അഭിപ്രായപ്പെട്ടു. അപ്സര ഡിജിറ്റല്‍ ഹോം അപ്ലെയന്സസ് മാനേജര്‍ ഷാജി, ക്ലബ്ബ് ഭാരവാഹികളായ സിദ്ദിക്ക് മഞ്ചേശ്വരം, ബിഎം അഷ്‌റഫ്, അഷ്റഫ് മുഹമ്മദ് മുനീർ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അപ്സര ഡിജിറ്റല്‍ ഹോം അപ്ലയന്സസ് സൗജന്യ ടെലിവിഷന്‍ വിതരണം നടത്തി
Read Time:1 Minute, 56 Second