0
0
Read Time:56 Second
www.haqnews.in
കുമ്പള:
കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടോടെ കുമ്പള നായിക്കാപ്പ് ലിറ്റില്‍ ലില്ലി സ്‌കൂളിന് സമീപമാണ് അപകടം. കെ എല്‍ 18 എ 500 നമ്പര്‍ മാരുതി സെന്‍ കാറാണ് അപകടത്തില്‍ പെട്ടത്.
മൂന്ന് പേരാണ് കാറിലുണ്ടായിരുന്നത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തളങ്കര സ്വദേശി മിദ്ലാജ് (19) ഹുസൈഫ് (18), എന്നിവരാണ് മരിച്ചത്. മൊഗ്രാല്‍ സ്വദേശി ഷഹലിനാണ് ഗുരുതരമായി പരിക്കേറ്റത്.