കൊല്ലം: സംസ്ഥാനത്ത് ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയങ്ങളിലെ വിവിധ സെക്‌ഷനുകളിൽ പ്ലാന്റ് അസിസ്റ്റന്റ് തസ്തികളിലേക്ക് പിൻവാതിൽ നിയമനം നടക്കുന്നതായുള്ള ആക്ഷേപം സർക്കാർ അടിയന്തിരമായി അന്വേഷണവിധേയമാക്കി നടപടി സ്വീകരിക്കണം എന്ന് ഐ. എസ്.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പി.എസ്.സി റാങ്ക് പട്ടികയിൽ കഴിഞ്ഞ ഒരു വർഷത്തോളമായി നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥികളെ പരിഗണിക്കാതെ തല്പരകക്ഷികൾക്കും രാഷ്ട്രീയ-സാമ്പത്തിക പരിഗണനകൾ മാനദണ്ഡമാക്കി നിയമനം നടത്തുന്നതായാണ് ആക്ഷേപം. ഈ വിഷയത്തിലെ വസ്തുതകൾ അന്വേഷിച്ച് അടിയന്തിര നടപടികൾ കൈക്കൊള്ളണമെന്നും. നിയമനങ്ങൾ അനർഹമായി നടക്കുന്നുണ്ടെങ്കിൽ വഴിവിട്ട ഇടപെടലുകൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിച്ച് അർഹരായ ഉദ്യോഗാർഥികളുടെ നിയമനം ഉറപ്പ് വരുത്തണമെന്നും ഐ. എസ്.എഫ് സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി സംസ്ഥാന കോഡിനേറ്റർ മാഹീൻ തേവരുപാറ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.