Read Time:50 Second
www.haqnews.in
ദില്ലി: കര്‍ഷക സമരത്തിനെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ പ്രിയങ്ക ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധയിട്ടിരുന്നു, എന്നാല്‍ ഇതിന് ദില്ലി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയപ്പോഴാണ് പൊലീസ് തടയാനെത്തിയത്.