ഹരിപ്പാട്: അഞ്ചു വര്‍ഷം മുമ്ബു മരിച്ച യുവാവിന്റെ മൃതദേഹം നാളെ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുക്കും. തൃക്കുന്നപ്പുഴ പാനൂര്‍ പൂത്തറയില്‍ മുഹമ്മദ് മുസ്‌തഫ(34)യുടെ മൃതദേഹമാണ് പുറത്തെടുത്തു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആര്‍.ഡി.ഒ. അറിയിച്ചു. മെഡിക്കല്‍ കോളജില്‍നിന്നുള്ള ഡോക്‌ടര്‍മാരുടെ സംഘത്തെ ആര്‍.ഡി.ഒ. നിയോഗിച്ചിട്ടുണ്ട്.
മരണത്തില്‍ ദുരൂഹത ആരോപിച്ചു മുഹമ്മദ് മുസ്‌തഫയുടെ ഭാര്യ സുമയ്യയുടെ ബന്ധു പല്ലന കൊക്കാടം തറയില്‍ ഇര്‍ഷാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നടപടി. 2015 നവംബര്‍ 15 നാണ് മുഹമ്മദ് മുസ്‌തഫ മരണമടഞ്ഞത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ബന്ധുക്കള്‍ നാട്ടുകാരോടു പറഞ്ഞത്.
അതിനാല്‍ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യാതെയാണു മൃതദേഹം പാനൂര്‍ വരവുകാട് ജുമാ മസ്‌ജിദില്‍ കബറടക്കിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു സുമയ്യയും പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
മൃതദേഹം പുറത്തെടുത്തു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനു സൗകര്യം ചെയ്‌തുതരണമെന്ന് ആവശ്യപ്പെട്ട് ആര്‍.ഡി.ഒയും തൃക്കുന്നപ്പുഴ പോലീസും പാനൂര്‍ ജമാഅത്ത് കമ്മിറ്റിക്കു കത്തു നല്‍കി. എല്ലാ പിന്തുണയും നല്‍കുമെന്നു പ്രസിഡന്റ് അഡ്വ.എം. ഇബ്രാഹിംകുട്ടി പറഞ്ഞു.

അഞ്ചു വര്‍ഷം മുമ്പ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യും
Read Time:1 Minute, 56 Second