0
0
Read Time:56 Second
www.haqnews.in
തിരുവനന്തപുരം :കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായാല്‍ പൗരത്വ നിയമം രാജ്യത്ത് നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവിച്ചിരുന്നു . ഇതില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ ഏജീസ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എസ് ഡി പി ഐ വ്യക്തമാക്കി.
പൗരത്വ നിയമം നടപ്പാക്കാനുള്ള തീരുമാനം രാജ്യത്ത് വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്ന ആരോപണവും എസ് ഡി പി ഐ ഉയര്‍ത്തി . ഈ നീക്കത്തെ ജനകീയമായി ചെറുക്കുമെന്നും എസ് ഡി പി ഐ പ്രസ്താവിച്ചു .