ദുബായ് കെ.എം.സി.സി അംഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ വെല്‍ഫെയര്‍ സ്‌കീം പ്രവാസ ലോകത്ത് സാമൂഹ്യ സുരക്ഷാ രംഗത്ത് ചരിത്രം സൃഷ്ട്ടിച്ചു മുന്നേറുകയാണെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു . കുടുംബ നാഥന്റെ അപ്രതീക്ഷിതമായ വിയോഗത്തില്‍ ജീവിതം വഴി മുട്ടുന്ന കുടുംബങ്ങളെ, അംഗങ്ങളുടെ മരണാനന്തര ആനുകൂല്യമായ പത്തു ലക്ഷം രൂപ അനുകൂല്യമായി നല്‍കുന്നതിലൂടെ സംരക്ഷിക്കുന്നത് ഉള്‍പെടെ അപകടം, ജോലി ചെയ്യാനാവാത്ത വിധം അംഗ വൈകല്യം, ചികിത്സ എന്നീ അടിയന്തിര ഘട്ടങ്ങളിലും നിശ്ചിത സമയം പൂര്‍ത്തിയാക്കി വിസ ക്യാന്‍സല്‍ ചെയ്ത് നാട്ടില്‍ പോകുന്നവര്‍ക്ക് ആനുകൂല്യങ്ങളും ലഭിക്കുന്ന സുരക്ഷാ പദ്ധതി കൂടുതൽ ജനകീയമാക്കി കാമ്പയിൻ വൻ വിജയമാക്കാൻ കീഴ്‌ഘടകങ്ങൾ കൂടുതൽ ശ്രദ്ദച്രലുത്തണം എന്നും കൂട്ടിച്ചേർത്തു
ദുബായ് കെ എം സി സി കാറഡുക്ക പഞ്ചായത് കമ്മിറ്റി സംഘടിപ്പിച്ച വെൽഫെയർ സ്‌കീം പ്രചാരണ കാമ്പയിൻ ഉൽഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആക്ടിങ് പ്രസിഡന്റ് മുല്ലാ ഉമ്മർ അധ്യക്ഷത വഹിച്ചു. ജില്ലാ വെൽഫെയർ സ്കീം ചെയര്മാൻ അബ്ദുൽ റഹ്മാൻ ബീച്ചാര കടവ് , കൺവീനർ ഇസ്മായിൽ നാലാം വാതുക്കൽ എന്നിവർ വെൽഫെയർ സ്കീം പദ്ധതിയെ കുറിച്ച് പ്രഭാഷണം നടത്തി. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ ട്രെഷറർ ഹനീഫ് ടി ആർ, മണ്ഡലം പ്രസിഡന്റ് ഫൈസൽ പട്ടേൽ, ആക്ടിങ് ജനറൽ സെക്രട്ടറി സിദ്ദിഖ് ചൗക്കി, മണ്ഡലം വെൽഫെയർ സ്കീം കോർഡിനേറ്റര്മാരായ സഫ്‌വാൻ അണങ്കൂർ ,സുഹൈൽ കോപ്പ എന്നിവർ സംസാരിച്ചു.
എം എസ് എഫ് കാസർകോട് മണ്ഡലം ജോയിൻ സെക്രട്ടറി സഫ്‌വാൻ, സലാം ആദൂർ, ഉവൈസ് സിയ നഗർ, അൻവർ മഞ്ഞംപാറ, കാദർ ആദൂർ ഉനൈസ് മുള്ളേരിയ എന്നിവർ സംബന്ധിച്ചു .
ജനറൽ സെക്രട്ടറി നാച്ചു പാലകൊച്ചി സ്വാഗതവും ട്രഷറർ റാസിഖ് മഞ്ഞംപാറ നന്ദിയും പറഞ്ഞു.
സാമൂഹ്യ സുരക്ഷാ രംഗത്തു വെൽഫെയർ സ്‌കീം ചരിത്രം സൃഷ്ഠിച്ചു മുന്നേറുന്നു :സലാം കന്യപ്പാടി
Read Time:2 Minute, 50 Second