മഞ്ചേശ്വരം: പൊസോട്ട് പുതിയ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പന്ത്രണ്ട് ലക്ഷം രൂപ ചിലവില്‍ കെട്ടിടം നിര്‍മിച്ചത്. വര്‍ഷങ്ങളായി വാടക കെട്ടിടത്തില്‍ ആയിരുന്നു അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. പ്രദേശത്തത്തെ രക്ഷിതാക്കളുടെ നിരന്തര ആവശ്യമായിരുന്നു കുട്ടികള്‍ക്ക് പഠിച്ചു വളരുന്നതിന് സ്വന്തമായൊരു അങ്കണവാടി കെട്ടിടം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വാടക കെട്ടിടത്തിലെ പ്രവര്‍ത്തനം ദുഷ്കരമായിരുന്നു. പുതിയ കെട്ടിടമായതോടെ കൂടുതല്‍ സൗകര്യങ്ങളാണ് വന്നുചേരുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു. ഈ ഭരണസമിതിയുടെ കാലയളവിന് നിര്‍മിക്കുന്ന പത്താമത്തെ അങ്കണവാടി കെട്ടിടമാണിത്. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് എ കെ എം അഷ്റഫ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മമതാ ദിവാകര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് മുസ്തഫ ഉദ്യാവര്‍, ബ്ലോക്ക് പഞ്ചായത്ത്അംഗം ബി എം ആശാലത, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുല്ല ഗുഡഗേരി , ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍, അങ്കണവാടി കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ് (പൊസോട്ട് അങ്കണവാടി)
മഞ്ചേശ്വരം പൊസോട്ട് നിര്‍മിച്ച അങ്കണവാടി കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്റഫ് ഉദ്ഘാടനം ചെയ്യുന്നു