0
0
Read Time:53 Second
www.haqnews.in
ദുബായ്: യുഎഇയില്‍ തുടര്‍ച്ചയായ നാലാം ദിവസവും ആയിരം കടന്ന് കോവിഡ് കേസുകള്‍. 1041 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 1001 പേര്‍ രോഗമുക്തരായി. അതേസമയം 24 മണിക്കൂറിനിടെ ഒറ്റ കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
108,906 സാമ്പിളുകളാണ് പുതിയതായി പരിശോധന നടത്തിയത്. ആകെ പരിശോധന ഒരു കോടിയില്‍ അധികമായി.
98,801 പേര്‍ക്ക് യുഎഇയില്‍ ആകെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 88,123 പേര്‍ക്ക് രോഗം സുഖപ്പെട്ടു. നിലവില്‍ 10,252 പേരാണ് ചികിത്സയിലുള്ളത്