Read Time:1 Minute, 10 Second
ഉപ്പള: കോവിഡ് കാലത്ത് സ്കൂൾ അടക്കുകയും പഠനം ഓൺലൈൻ ആവുയും ചെയ്ത സാഹചര്യത്തിൽ, പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സഹായ ഹസ്തവുമായി മംഗൽപാടി മണ്ഡലം കോൺഗ്രെസ്സ് കമ്മിറ്റി രംഗത്ത്.
മംഗൽപാടി ബന്ദിയോട് കോളനിയിലെ വിദ്യാർത്ഥിക്കാണ് ഇന്ന് ആൻഡ്രോയിഡ് മൊബൈൽ ഫോൺ നൽകിയത്. മുമ്പും പല തരത്തിലുള്ള സഹായങ്ങളും കമ്മിറ്റിയുടെ നേതൃത്വത്തിൽ പലർക്കും നൽകിയുട്ടുണ്ട്. മണ്ഡലം ജനറൽ സെക്രട്ടറി ഓ.എം.റഷീദ് സ്വാഗതം പറഞ്ഞ
ചടങ്ങ് ഡി സിസി ജനറൽ സെക്രട്ടറി സുന്ദരൻ ആരിക്കാടി ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സത്യൻ സി ഉപ്പള അധ്യക്ഷം വഹിച്ചു. അഡ്വ:കരീം പൂന, പിഎം.കാദർ, മഹാരാജൻ, മൻസൂർ കണ്ടത്തിൽ, ബാബു, മുഹമ്മദ്,ഹാരിസ്, ദേവകി, പുഷ്പ എന്നിവർ സംസാരിച്ചു.ചന്ദ്ര ശേഖർ ഐല നന്ദി പറഞ്ഞു.