1
0
Read Time:54 Second
www.haqnews.in
ഉപ്പള: ഉപ്പള മണ്ണംകുഴിയിൽ നേര്‍വഴി ഇസ്ലാമിക് സെന്ററിന്റെ കീഴിലുള്ള ആംബുലന്‍സ് തീവെച്ച് നശിപ്പിച്ച നിലയിൽ. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ആംബുലന്‍സ് പൂര്‍ണമായി കത്തി നശിച്ചു. തൊട്ടടുത്ത് നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാര്‍ ബൈക്ക് എന്നിവയിലേക്കും തീ പടര്‍ന്നു. ബൈക്ക് ഭാഗികമായി കത്തി നശിച്ചു. പ്രതിയുടെ ചിത്രം തൊട്ടടുത്ത സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇസ്ലാമിക് സെന്റര്‍ ഭാരവാഹികള്‍ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.