തിരുവനന്തപുരം: ആഗസ്റ്റിലെ റേഷന്‍ വിതരണം പൂര്ത്തിയാക്കുന്നതിെന്റ ഭാഗമായി പൊതുഅവധി ദിനമായ 30ന് റേഷന്‍കടകള്‍ തുറന്ന് പ്രവൃത്തിക്കുമെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. ഈ ദിവസം പ്രവൃത്തിദിനമാക്കുന്നതിന് പകരം സെപ്റ്റംബര്‍ ഒന്നിന് കടകള്‍ക്ക് അവധി നല്‍കും. ആഗസ്റ്റിലെ റേഷന്‍ വിതരണം സെപ്റ്റംബര്‍ അഞ്ചുവരെ നീട്ടി. വെള്ളക്കാര്‍ഡുകാര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ശനിയാഴ്ച മുതല്‍ ആരംഭിക്കും. ശനിയാഴ്ച് 0,1,2,3,4 എന്നീ അവസാന അക്ക റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍ കടകളിലെത്തി കിറ്റുകള്‍ കൈപ്പറ്റാം.
കാര്‍ഡിെന്റ അവസാന അക്കം 5,6,7,8,9 ഉള്ളവര്‍ക്ക് ഞായറാഴ്ച കിറ്റുകള്‍ ലഭിക്കും. സൗജന്യക്കിറ്റ് ഈ മാസം വാങ്ങാന്‍ സാധിക്കാത്ത കാര്‍ഡുടമകള്‍ക്ക് അടുത്തമാസം ഓണക്കിറ്റ് കൈപ്പറ്റാനുള്ള സൗകര്യമുണ്ടാകുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും; വെള്ളക്കാർഡുകൾക്ക് ഇന്നുമുതൽ ഓണക്കിറ്റ് ലഭിക്കും
Read Time:1 Minute, 49 Second