1
0
Read Time:57 Second
www.haqnews.in
ഉപ്പള:
ഇന്ത്യയെ ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് നയിച്ച ഡിജിറ്റൽ ഇന്ത്യയുടെ പിതാവും ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ്ജി യുടെ എഴുപത്തിയാറാം ജന്മദിനം മംഗൽപാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു.
മണ്ഡലം കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡണ്ട് സത്യൻ സി ഉപ്പള, രാജീവ് ഗാന്ധി ഫൌണ്ടേഷൻ ചെയർമാൻ ഓ. എം. റഷീദ്, കൺവീനർ ഹാരിസ് മദർ ഗോൾഡ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഹുസൈൻ കുബണൂർ, യുത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി മൻസൂർ കണ്ടത്തിൽ, മൊയ്ദീൻ ബസറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.