Read Time:1 Minute, 18 Second
മംഗലാപുരം: മംഗളൂരുവിലെ മുൻ ഗുണ്ടാ തലവനും എക്കൂർ നിവാസിയുമായ എകുർ ബാബ എന്നറിയപ്പെടുന്ന ശുഭക്കർ ഷെട്ടി (61) കൊറോണ വൈറസ് ബാധിച്ചു മരണപ്പെട്ടു. മംഗലാപുരത്തെ മംഗള ആശുപത്രിയിൽ ചികിത്സയിലായിരുന്ന എക്കൂർ ബാബ ഇന്ന് ചികിത്സയോട് പ്രതികരിക്കാതെയാണ് മരിച്ചത്. ഒരാഴ്ച മുമ്പ് അമ്മ അസുഖം ബാധിച്ച് മരിച്ചിരുന്നു. അവിടെ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എകുർ ബാബയുടെ മരണവാർത്ത കേട്ട് ധാരാളം സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും മംഗള ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി. മംഗലാപുരത്തെ അറിയപ്പെടുന്ന റൗഡി ആയിരുന്ന അദ്ദേഹം ക്രിമിനൽ പ്രവർത്തനങ്ങളോട് ഈയടുത്ത് വിടപറഞ്ഞിരുന്നു. പിന്നീട് ഹിന്ദു സംഘടനകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.