കോവിഡ് പോസറ്റീവായ ഉപ്പള സ്വദേശിനി ആംബുലൻസിൽ പ്രസവിച്ചു

കോവിഡ് പോസറ്റീവായ ഉപ്പള സ്വദേശിനി ആംബുലൻസിൽ പ്രസവിച്ചു

0 0
Read Time:2 Minute, 46 Second

പയ്യന്നൂര്‍: കോവിഡ് പോസിറ്റീവായ ഉപ്പള സ്വദേശിനിയെ വിദഗ്ധ ചികിത്സക്കായി 108 ആംബുലന്‍സില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ആംബുലന്‍സ് പയ്യന്നൂര്‍ കോത്തായിമുക്ക് ദേശീയപാതയോരത്ത് നിര്‍ത്തിയിടുകയും യുവതി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയും ചെയ്തു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതിക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിയെ വ്യാഴാഴ്ച മുളിയാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലെ 108 ആംബുലന്‍സില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുകയായിരുന്നു. എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ എളേരിത്തട്ട് സ്വദേശി റോബിന്‍ജോസഫ്, പൈലറ്റ് എണ്ണപ്പാറ സ്വദേശി ആനന്ദ് ജോണ്‍ എന്നിവരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ഇതിനിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വനിതാ നഴ്‌സിന്റെ സേവനത്തിനായി ഉദുമ കുടുംബാരോഗ്യകേന്ദ്രത്തിലെ വനിതാ നഴ്‌സ് എസ്. ശ്രീജയും ആംബുലന്‍സില്‍ കയറി. ആംബുലന്‍സ് പയ്യന്നൂര്‍ കോത്തായിമുക്കിനടുത്ത് ദേശീയപാതയിലെത്തിയപ്പോഴേക്കും പ്രസവവേദന അസഹ്യമാകുകയും യുവതി നിലവിളിക്കുകയും ചെയ്തു. ഇതോടെ ആംബുലന്‍സ് മുന്നോട്ടെടുക്കാന്‍ കഴിയാത്ത സാഹചര്യം വന്നു. യുവതിക്കൊപ്പമുണ്ടായിരുന്ന ഉമ്മയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയ ശേഷം ആംബുലന്‍സ് റോഡരികില്‍ നിര്‍ത്തുകയും പ്രസവമെടുക്കുകയുമായിരുന്നു. മാതാവിനും കുഞ്ഞിനും പ്രഥമശുശ്രൂഷ നല്‍കി ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മെഡിക്കല്‍ കോളേജിലെത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുകയാണെന്ന് അസ്പത്രി അധികൃതര്‍ പറഞ്ഞു. ആംബുലന്‍സ് ജീവനക്കാരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ അഭിനന്ദിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!