ആരും തിരിച്ചറിയാതെ പോയ കാസറഗോഡ് മൊഗ്രാലിലെ  ജൂനിയർ മുഹമ്മദ് റാഫി

ആരും തിരിച്ചറിയാതെ പോയ കാസറഗോഡ് മൊഗ്രാലിലെ ജൂനിയർ മുഹമ്മദ് റാഫി

31 1
Read Time:4 Minute, 52 Second

മൊഗ്രാൽ :
1980വരെ പുതിയ അർത്ഥവത്തായ പാട്ടുകളും,ഈണങ്ങളും കൊണ്ട് നമ്മളെ മൂടിയ പ്രശസ്ത ഹിന്ദി ഗായകനായ മുഹമ്മദ് റാഫിയുടെ പാട്ടുകൾ നമ്മൾ ഇന്നും കേട്ട് ആസ്വദിക്കാറുണ്ട്. മുഹമ്മദ് റാഫിയുടെ പാട്ട് ആര് പാടിയാലും പ്രായമായവരിൽ ഒരു പ്രാവശ്യമെങ്കിലും റാഫി സാബിന്റെ മുഖം ഓർമ്മ വരാത്ത ആളുകളുണ്ടാവില്ല എന്ന് തന്നെ പറയാം . ഇവിടെയുമുണ്ട് ഒരു ജൂനിയർ മുഹമ്മദ് റാഫി . അതെ നമ്മുടെ കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ റഹ്മത്ത് നഗർ എന്ന പ്രദേശത്താണ് “മുഹമ്മദ് യാഹൂ മൊഗ്രാൽ” എന്ന ഈ ജൂനിയർ റാഫി സാബ് ന്റെ നാട്. മുഹമ്മദ് റാഫിയുടെ ശബ്ദവും ഈണവും കൊണ്ട് അലങ്കൃതമാണ് ഈ മുഹമ്മദ് എന്ന ഗായകനും.ഇദ്ദേഹം പാടിയ റാഫീ സാബിന്റെ പാട്ടുകൾ കേട്ടാൽ റാഫിയാണ് പാടിയത് എന്നതിൽ ആർക്കും സംശയമുണ്ടാവില്ല.അതായിരിക്കാം ഈ ഗായകൻ ശ്രദ്ധിക്കപ്പെടാതെ പോയതും.അത്രയ്ക്കും മനോഹരമാണ് ഇദ്ദേഹത്തിന്റെ ഓരോ പാട്ടുകളും.
മുഹമ്മദ് മൊഗ്രാലിന്റെ ഉപ്പയാണ് ഇദ്ദേഹത്തിന്റെ ഗുരു.വാപ്പ എന്നും ഹിന്ദി പാട്ടുകൾ പാടാറുണ്ടായിരുന്നെന്നും മുഹമ്മദ് റാഫിയുടെ മരണ ശേഷമാണ് ഉപ്പ പാടിയിരുന്നത് റാഫിസാബിന്റെ പാട്ടായിരുന്നെന്നും തിരിച്ചറിഞ്ഞതും എന്ന് മുഹമ്മദ് പറയുന്നു.
നാട്ടിൽ ചില കല്യാണ വീടുകളിൽ പാടാറുണ്ടായിരുന്ന ഇദ്ദേഹം സോഷ്യൽ മീഡിയ സജീവമാകാൻ തുടങ്ങുന്ന കാലത്ത് ഫാമിലി ഗ്രൂപ്പ് സംഘടിപ്പിച്ച പരിപാടിയിൽ ആദരിച്ചത് മറക്കാൻ കഴിയാത്ത ഒരനുഭവമാണെന്നും വേറെ അനുമോദനങ്ങളോ,ആദരവോ കിട്ടിയിട്ടില്ലെന്നും ഇദ്ദേഹത്തിൽ നിന്നും ഞങ്ങൾക്ക് വായിച്ചെടുക്കാൻ കഴിഞ്ഞെന്നും ഹഖ് ന്യൂസ് റിപ്പോർട്ടർ പറയുന്നു.

നാട്ടിൽ കുമ്പള ടൗണിൽ കുറേ വർഷങ്ങളായി റെഡിമെയ്ഡ് കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ഇപ്പോൾ മൊഗ്രാൽ റഹ്മത്ത് നഗറിലെ തന്റെ വീടിനോട് ചേർന്നുള്ള ചെറിയൊരു കടയിൽ കച്ചവടം നടത്തി സമയം ചെലവഴിക്കുകയാണ്.
രണ്ട് മക്കളുള്ള ഇദ്ദേഹം 54 വയസ്സ് പ്രായമുണ്ടെങ്കിലും എല്ലാം മറന്നു കൊണ്ടുള്ള ആൾക്കാരോടുള്ള സമീപനങ്ങളിലും,സ്നേഹത്തിലും ജനങ്ങൾ അറിയാതെ ഇഷ്ടപ്പെട്ടു പോകുന്നൊരു വ്യക്തിത്വം കൂടിയാണ്.
റാഫി സാബിന്റെ അനവധി പാട്ടുകൾ ഇദ്ദേഹം മനസ്സിൽ കുറിച്ചിട്ടത് പോലെ പാടുന്നതും ഒരു പ്രത്യേക കഴിവ് എന്ന് വേണം പറയാൻ.
പത്രാസോ പ്രശ്തിയോ ആഗ്രഹിക്കാത്ത ഇത് പോലെയുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയും പുതിയ തലമുറക്ക് റാഫി സാബ് ന്റെ ലൈവ് പ്രോഗ്രാം എന്ന് വിശേഷിപ്പിക്കുന്നതരത്തിൽ ആസ്വദിപ്പിക്കാനും നാം വിജാരിച്ചാൽ സാധിക്കുമെന്നതിൽ സംശയമില്ല.മാപ്പിളപ്പാട്ടിന്റെയും,കോൽക്കളിയുടെയും,കിസ്സ പാട്ടിന്റയും പേര് കേട്ട മൊഗ്രാലിൽ നിന്ന് തന്നെയാണ് ജൂനിയർ മുഹമ്മദ് റാഫി എന്ന് വിശേഷിപ്പിക്കാവുന്ന യാഹൂ മുഹമ്മദിന്റയും നാട് എന്നതും ഇദ്ദേഹത്തിന്റെ പ്രത്യേകതയാണ്. സോഷ്യൽ മീഡിയയിൽ ഇദ്ദേഹത്തിന്റെ ഐഡി Mohammad yahoomogral എന്നാണ്.
ആദരവുകളും അനുമോദനങ്ങളും ഇദ്ദേഹത്തെ തേടിയെത്തട്ടെ!

Mohammad yahoomogral
9895047901
8606724260

മുഹമ്മദ് പാടിയ റാഫിയുടെ ചില പാട്ടുകൾ താഴെ…..

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!