മംഗളൂരു റിഫൈനറിയില്‍ പൊട്ടിത്തെറിയും സ്ഫോടനവും; നിരവധി പേർക്ക് പരിക്ക്,10 കിലോമീറ്റർ വരെ ആഘാതം ഉണ്ടായെന്ന് പ്രദേശവാസികൾ

മംഗളൂരു: മംഗളൂരു റിഫൈനറിക്കുള്ളിലെ കൂറ്റൻ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. അതിഭീകരമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവസ്ഥലത്ത് അഗ്നിരക്ഷാ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞെത്തി തീയണയ്ക്കാനുള്ള കഠിനമായ ശ്രമങ്ങള്‍ തുടരുകയാണ്.
കർണാടകയിലെ ഏക റിഫൈനറിയായ ഇവിടെ പ്രതിദിനം ലക്ഷക്കണക്കിന് ബാരല്‍ ക്രൂഡ് ഓയിലാണ് ശുദ്ധീകരിക്കുന്നത്. ഇത്തരം കൂറ്റൻ കെമിക്കല്‍ പ്ലാൻ്റുകളിലുണ്ടാകുന്ന ബോയിലർ സ്ഫോടനങ്ങള്‍ വൻ തീപിടിത്തത്തിനും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. അതിനാല്‍ അതീവ ജാഗ്രതയോടെയാണ് അഗ്നിരക്ഷാ സേന പ്ലാൻ്റിനുള്ളില്‍ രക്ഷാപ്രവർത്തനം നടത്തുന്നത്.
മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡില്‍ (MRPL) ഉണ്ടായ വൻ സ്ഫോടനം ജനങ്ങളെ അക്ഷരാർഥത്തില്‍ പരിഭ്രാന്തിയിലാഴ്ത്തി.
ബുധനാഴ്ച (2026 സെപ്റ്റംബർ 30) ഉച്ചയോടെയാണ് നഗരത്തിൻ്റെ പ്രാന്തപ്രദേശമായ ജോക്കട്ടെക്ക് സമീപമുള്ള പ്ലാൻ്റില്‍ അതിശക്തമായ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തെ തുടർന്ന് പ്രദേശമാകെ കനത്ത കറുത്ത പുക പടർന്നത് ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
എംആർപിഎല്ലിലെ വലിയ സ്ഫോടന ശബ്ദത്തില്‍ സമീപ പ്രദേശങ്ങളായ ജോക്കട്ടെ, ബാല, സൂറത്ത്കല്‍ എന്നിവിടങ്ങളിലെ വീടുകള്‍ ഭൂചലനമുണ്ടായതിന് സമാനമായി കുലുങ്ങി വിറച്ചു. പല വീടുകളുടെയും വാതിലുകളും ജനലുകളും വലിയ ശബ്ദത്തോടെ വിറച്ചതായും, ചിലയിടങ്ങളില്‍ വീടുകള്‍ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചതായും പ്രദേശവാസികള്‍ പറയുന്നു. സ്ഫോടനത്തെ തുടർന്ന് ആകാശം മുട്ടെ കറുത്ത പുക ഉയരുകയും ഈ പുക അതിവേഗം അടുത്തുള്ള ഗ്രാമങ്ങളിലേക്ക് പടരുകയും ചെയ്തത് സമീപവാസികളില്‍ വലിയ ഭീതിയാണ് ഉണ്ടാക്കിയത്.
ബോയിലർ പൊട്ടിത്തെറിച്ചതെന്ന് സംശയം
റിഫൈനറിക്കുള്ളിലെ കൂറ്റൻ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. അതിഭീകരമായ ശബ്ദത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവസ്ഥലത്ത് അഗ്നിരക്ഷാ സേനയും സുരക്ഷാ ഉദ്യോഗസ്ഥരും പാഞ്ഞെത്തി തീയണയ്ക്കാനുള്ള കഠിനമായ ശ്രമങ്ങള്‍ തുടരുകയാണ്. ആളപായമോ പരിക്കുകളോ സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.


