യംഗേർസ് സോളൊ റൈഡറും കാസറഗോഡ് കുമ്പള സ്വദേശിനിയുമായ അമൃത ജോഷിക്ക് ഷാർജ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരം നൽകി.
ഷാർജ: കേരളത്തിൽ നിന്നും സ്വന്തം ബൈക്കോടിച്ച് ഏഴ് രാജ്യങ്ങൾ ചുറ്റി കറങ്ങി UAE യിൽ എത്തിയ സർകോട് കുമ്പള സ്വദേശിനി അമൃത ജോഷിയ്ക്ക് ഷാർജ കെ.എം.സി.സി. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആദരവ് നൽകി.
അച്ചൻ്റെ മരണത്തിൽ നിന്നും ജീവിതത്തിലുണ്ടായ ഡിപ്രെഷൻ മറികടക്കാൻ വേണ്ടിയാണ് ബൈക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചതെന്ന് അമൃത പറഞ്ഞു .
നീ ഒരു പെണ്ണല്ലെ നിനക്ക് അതിന് സാധിക്കുമോ നീ എങ്ങനെ ഒറ്റക്ക് രാജ്യം സഞ്ചരിക്കും എന്ന ചോദ്യത്തിന് മറുപടി ബൈക്കിലൂടെ സഞ്ചരിച്ച് രണ്ട് ഇൻ്റർനാഷണൽ അവാർഡും , ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡും കരസ്ഥമാക്കി അമൃത മറുപടി നൽകി.
ഷാർജ കെ എം സി സി റോള ചിക്കൻ സ്പോർട്ട് റസ്റ്റോറെൻ്റിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ മെമെൻ്റാ നൽകി ആദരിച്ചു.
സക്കീർ കുമ്പള , ഷംസു കുബണൂർ , ലത്തീഫ് പേരാൽ കണ്ണൂർ , സാജിദ് അംഗടി മുഗർ , സലാം അപ്ന ഗെല്ലി എന്നിവർ സംബന്ധിച്ചു.