പി.വി അൻവർ അറസ്റ്റിൽ

പി.വി അൻവർ അറസ്റ്റിൽ

0 0
Read Time:2 Minute, 22 Second

പി.വി അൻവർ അറസ്റ്റിൽ

പിവി അൻവർ എംഎൽഎ അറസ്റ്റിൽ
കേസിൽ അൻവറാണ് ഒന്നാം പ്രതി.
05 Jan 2025, 9:33 pm
മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎ അറസ്റ്റിൽ. നിലമ്പൂർ പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. കേസിൽ അൻവറാണ് ഒന്നാം പ്രതി. നേരത്തെ കേസിൽ നാല് ഡിഎംകെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൃത്യനിർവ​ഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. പൊലീസ് ഉദ്യോ​ഗസ്ഥനെ മർദ്ദിച്ചുവെന്നു അൻവറിനെതിരെ എഫ്ഐആറിൽ പരാമർശമുണ്ട്.

അറസ്റ്റ് രാഷ്ട്രീയ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്നു അൻവർ പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്നും അൻവർ വ്യക്തമാക്കി. തനിക്കെതിരായ നീക്കത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി ശശിയുമാണെന്നും അന്‍വര്‍ ആരോപിച്ചു.

കേസെടുത്തതിനു പിന്നാലെ നിലമ്പൂരിൽ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വൻ പൊലീസ് സന്നാ​ഹം നിലയുറപ്പിച്ചിച്ചിരുന്നു. പാർട്ടി പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.

കാട്ടാന അക്രമണത്തിൽ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയ അൻവറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തിരുന്നു. അണികൾ അക്രമം നടത്തുമ്പോൾ അൻവറും സ്ഥലത്തുണ്ടായിരുന്നു.
മോദിയെക്കാൾ വലിയ ഭരണകൂട ഭീകരതയാണ് പിണറായി കാണിക്കുന്നതെന്ന് അൻവർ വാർത്താ മാധ്യമങ്ങളോട് പറഞ്ഞു.

പുറത്തിറങ്ങിയാൽ ബാക്കി കാണിച്ചു കൊടുക്കാമെന്ന് അൻവർ പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!