വയനാടിന് വേണ്ടി സ്വരൂപ്പിച്ച സാധനം അടിച്ചുമാറ്റിയെന്നാരോപണം; മംഗൽപാടി പഞ്ചായത്തിലേക് DYFI പ്രതിഷേധ മാർച്ച് നടത്തി
മംഗൽപാടി: ദുരന്തം വിധച്ച വയനാട് ജനതക്കായി പൊതുജനങ്ങളിൽ നിന്ന് സ്വരൂപ്പിച്ച ആവശ്യസാധനങ്ങൾ അടിച്ചുമാറ്റിയ സംഭവത്തിൽ സമഗ്ര അന്വേഷണ വേണമെന്നും ഭരണ സമിതി അംഗങ്ങൾ രാജിവെക്കണമെന്നവശ്യപ്പെട്ട് DYFI ബ്ലോക്ക് കമിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി.. ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് വേണ്ടി സ്വരൂപ്പിച്ച ആവശ്യസാധനങ്ങൾ അടിച്ചുമാറ്റിയ സംഭവത്തിൽ പ്രസിഡന്റ് ഉൾപ്പടെയുള്ള 3 പഞ്ചായത്ത് അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് കൊണ്ടാണ് മാർച്ച് നടത്തിയത്. പ്രതിഷേധ മാർച്ച് പാർട്ടി ഏരിയ സെക്രട്ടറി വിവി രമേശൻ ഉൽഘടനം ചെയ്തു.
ആവശ്യസാധനങൾ അടിച്ചു മാറ്റിയ സംഭവത്തിൽ മുസ്ലിം ലീഗ് നേതാക്കൾക് മെമ്പർമാരെ പുറത്താക്കാൻ ധൈര്യമുണ്ടോ എന്നും സ്ഥലം MLA ഈ വിഷയത്തിൽ മൗനം വെടിയണമെന്നും വിവി രമേശൻ ആവശ്യപെട്ടു.അരികൊമ്പൻ ചർച്ച മാറി ഇപ്പോൾ മംഗൽപാടി യിലെ അരികള്ളൻ മാറായി പഞ്ചായത്ത് മെമ്പർമാർ മാറിയെന്നു അദ്ദേഹം കൂട്ടി ചേർത്തു.വിനയ് കുമാർ അധ്യക്ഷനായി. സാദിക്ക് ചെറുഗോളി, ഹനീഫ് ഹെരൂർ, ദീക്ഷിത് ഉപ്പള, നൗഷാദ് ഹെരൂർ, ഉമേഷ്, ഉദയൻ, രവീന്ദ്റ ഷെട്ടി തുടങ്ങിയവർ നേതൃത്വം നൽകി. ഹാരിസ് പൈവളിഗെ സ്വാഗതം പറഞ്ഞു. നയബസർ താലൂക് ആശുപത്രി പരിസരത്തിൽ നിന്ന് പ്രകടനം ആരംഭിച്ചു.