ഇച്ചിലങ്കോട് ഇസ്ലാമിയ എ.എൽ.പി സ്കൂൾ 78-ാം വാർഷികാഘോഷം 21ന്
കുമ്പള.ഇച്ചിലങ്കോട് ഇസ് ലാമിയ എ.എൽ.പി സ്കൂൾ 78-ാം വാർഷികാഘോഷം ഫെബ്രുവരി 21 ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ബീറോളിക ഗ്രൗണ്ടിൽ രാവിലെ 10 ന് സ്കൂൾ മാനേജർ അൻസാർ ഷെരൂൽ പതാക ഉയർത്തും.
മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് റുബീന നൗഫൽ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഹസൻ ഇച്ചിലങ്കോട് അധ്യക്ഷനാകും.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ പ്രമുഖർ സംബന്ധിക്കും.
ചടങ്ങിൽ മുൻകാല അധ്യാപകരെ ആദരിക്കും.
കൊവിഡിനെ തുടർന്ന് മാറ്റി വെച്ച വാർഷികാഘോഷം ഉത്സവാമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. പ്രദേശത്തെ മൂന്ന് ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
ഉച്ചമുതൽ കുട്ടികളുടെ വിവിധങ്ങളായ കലാ പരിപാടികൾ ആരംഭിക്കും. രാത്രി 7 ന് തൻസീർ കൂത്തുപറമ്പ് നയിക്കുന്ന ഗാനമേള.
1946ൽ ഇച്ചിലങ്കോട് പള്ളിയോട് ചേർന്ന് അഹ്മദ് ഷെരൂൽ സ്ഥാപിച്ച ഈ വിദ്യാലയം
ഇച്ചിലങ്കോട്, ബംബ്രാണ, മീപ്പിരി പ്രദേശത്തുകാരുടെ ഏക ആശ്രയമായിരുന്നു.
വാർത്താ സമ്മേളനത്തിൽ ഹസൻ ഇച്ചിലങ്കോട്, അധ്യാപകൻ ജിജേഷ്, ഹനീഫ് ബി.എ, മജീദ് മൊഗർ, ഷാഫി പൊയ്യ, അസീസ് പള്ളിക്ക, നസീം മൊഗർ, മുഹമ്മദ് ബീരോളിക സംബന്ധിച്ചു.