സമസ്ത പൊതുപരീക്ഷ പൂർത്തിയായി;മൂല്യ നിർണ്ണയം തുടങ്ങി ,ഉപ്പള ഡിവിഷൻ ക്യാമ്പ് മള്ളങ്കൈ മദ്രസ്സയിൽ
ഉപ്പള: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷകൾ പൂർത്തിയായി. ഇതിന്റെ മൂല്യനിർണ്ണയം ആരംഭിച്ചു കഴിഞ്ഞു. 262000 വിദ്യാർത്ഥികളാണ് ഈ പ്രാവശ്യം പൊതു പരീക്ഷയെഴുതിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ കീഴിൽ 151 ഡിവിഷധുകളിലായി 151സൂപ്രണ്ടുമാരടങ്ങുന്ന 7652 മൂല്യനിർണ്ണയ ക്യാമ്പുകളാണുള്ളത്. കൂടാതെ 10474 സൂപ്രവൈസർമാരും ഉണ്ട്.
നാല് റെയ്ഞ്ചുകളിലായി 105 മദ്രസകൾ അടങ്ങുന്ന ഉപ്പള ഡിവിഷൻ മൂല്യ നിർണ്ണയം മള്ളങ്കൈ മുനവ്വിറുൽ ഇസ്ലാം മദ്രസയിലാണ് ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷവും ഉപ്പള ഡിവിഷൻ മൂല്യ നിർണ്ണയം ഇവിടെ തന്നെയായിരുന്നു ഒരുക്കിയിരുന്നത്.
ഉപ്പള,ബന്തിയോട്,പൈവളികെ,പച്ചമ്പള എന്നീ നാല് റെയ്ഞ്ചുകളിലായി 105 മദ്രസ്സകളുടെ മൂല്യനിർണ്ണയമാണ് മള്ളങ്കൈ മദ്രസയിൽ നടക്കുന്നത്.5,7,10,പ്ലസ്ടു എന്നീ ക്ലാസുകളുടെ മൂല്യ നിർണ്ണയത്തിനായി 72 സൂപ്രവൈസർമാർ ഇവിടെ ക്യാമ്പ് ചെയ്യുന്നു.
റംസാൻ മാസം 17നാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത്.
അഷ്റഫ് അസ്നവി മർദളയാണ് ഉപ്പള ഡിവിഷൻ സൂപ്രണ്ട്. ഡിവിഷൻ കൺട്രോളർമാരായി ഇസ്മായിൽ മുസ്ലിയാർ ഉപ്പള,നൗസീഫ് മൗലവി ഉപ്പള,മുഹമ്മദ് ഖാസിമി പൈവളികെ,ഹസ്സൻ മദനി പച്ചമ്പള,റസാഖ് ബാഖവി ബന്ദിയോട്,അബ്ദുൽ റസാഖ് അസ്ഹരി മള്ളങ്കൈ തുടങ്ങിയവരും മള്ളങ്കൈ മദ്രസ്സയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
മള്ളങ്കൈ ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും വേണ്ട സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.