ഉർദുവിനെ ജനകീയമാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം;എം.പി.രാജ്മോഹൻ ഉണ്ണിത്താൻ

0 0
Read Time:2 Minute, 18 Second

ഉർദുവിനെ ജനകീയമാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം;എം.പി.രാജ്മോഹൻ ഉണ്ണിത്താൻ

ഉപ്പള: രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതിൽ ഉർദു സാഹിത്യത്തിനും മാധ്യമ പ്രവർത്തകർക്കും സാരമായ പങ്കുണ്ടെന്നും ഗസലും ഖവാലിയുമൊക്കെ ഉർദു സംസകാരത്തിൻറെ മനോഹരമായ ആവിഷ്കാരങ്ങളാണെന്നും കാസർകോട് ഉർദു ഭാഷയെ ജനകീയമാക്കേണ്ടത് കാലഘട്ടത്തിൻ്റെ
ആവശ്യമാണെന്നും രാജ്
മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. കണ്ണൂർ സർവകലാശാല ബഹുഭാഷാ പഠനകേന്ദ്രം കെ. ഡി.എം.എ കാസർകോട്, ഹനഫി വെൽ ഫയർ
സൊസൈറ്റി, ഉപ്പള എന്നിവയുടെ സഹകരണത്തോടെ നടത്തിയ ഉർദു ദിനാഘോഷ
വും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഡോ.എ.അശോകൻ അദ്ധ്യക്ഷനായിരുന്നു. മഞ്ചേശ്വരം എം.എൽ.എ.എ.കെ.എം.അഷറഫ്
മുഖ്യാതിഥിയായിരുന്നു.ചടങ്ങിൽ ഡോ.ആർ.ഐ
റിയാസ് അഹമ്മദിനെ അല്ലാമ ഇക്ബാൽ പുരസ്കാരം നൽകി ആദരിച്ചു ‘ഡോ.എ.എം.ശ്രീധരൻ ആമുഖഭാഷണം നടത്തി.
നാസർ ചുള്ളിക്കര .അബ്ദുൾ റഷീദ് ഉസ്മാൻ ,അബ്ദുൾ കരീം, ഹാജി നിസാർ അഹമ്മദ്, ഡോ.
ഹസ്സൻ ഷിഹാബ് ഹുദവി, ഷെയ്ഖ് ഷാബാൻസാഹിബ്, കെ.വി.കുമാരൻ, രവീന്ദ്രൻ
പാടി, ടി.എം.കുറൈഷ്, മുഹമ്മദ് ആസിഫ്, തുടങ്ങിയവർ സംസാരിച്ചു.തുടർന്നു നടന്ന സെമിനാറിൽ കുഞ്ഞിക്കണ്ണൻ കക്കാണത്ത്,(ഉർ
ദുവും ഇന്ത്യൻ ഉപഭൂഖണ്ഡരാഷ്ട്രീയവും )
അസിം മണി മുണ്ടെ (കാസർകോട്ടെ ഹനഫികളും ഉർദു ഭാഷയും സംസ്കാരവും )
,അബ്ദുൾ നിസാർ . ഇ, ( ഉർദുവും ഇന്ത്യൻ ദേശീ
യതയും)ഇസ്മത്ത് പജീർ (അവിഭക്ത കർണാടകവും ദഖിനി ഉർദുവും ബ്യാരിഭാഷയും)എന്നിവർ പ്രബന്ധങ്ങളവതരി
പ്പിച്ചു.നിസാർ പെരുവാഡ് മോഡറേറ്ററായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!