ദുബായ് മലബാർ കലാ സംസ്കാരിക വേദി 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു

0 0
Read Time:3 Minute, 54 Second

ദുബായ് മലബാർ കലാ സംസ്കാരിക വേദി 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു

ദുബായ്: ദുബായ് മലബാർ കലാ സംസ്കാരികവേദി യുടെ 24 മത് പുരസ്കാരങ്ങൾ പ്രഖ്യപിച്ചു.
കലാ സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് 24 വർഷത്തെ സേവനപാത പിന്നിട്ട ദുബായ് മലബാർ കലാ സാംസ്കാരിക വേദിയുടെ 24 മത് അവാർഡിന് സംസ്കാരി സാഹിത്യ, ജീവകാരുണ്യ മാധ്യമ മേഖലയിൽ നിന്നുള്ള പ്രമുഖരെയാണ് പുരസ്കാരത്തിനായ് തെരഞ്ഞെടുത്തത്.

മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ നാമധേയത്തിലുള്ള സാമൂഹിക ജീവകാര്യണ്യ രംഗത്തെ പുരസ്കാരങ്ങളും കെ എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ പുരസ്കാരങ്ങളുമാണ് പ്രഖ്യപിച്ചത്.
മാൻ ഓഫ്ദി ഇയർ അവാർഡ്: നിസാർ തളങ്കരക്കും
മീഡിയ എക്സലൻസ് അവാർഡ് : അഭിലാഷ് മോഹൻ മാതൃഭൂമി ടെലിവിഷനും
ബിസിനസ്സ് എക്സലൻസ് അവാർഡ് : മൊയ്നുദ്ദീൻ തളങ്കരയ്ക്കും
ബിസിനസ്സ് പേർസണാലിറ്റി ഓഫ് ദി ഇയർ അവാർഡ് അബ്ദുല്ല കുഞ്ഞി സ്പിക്കുനുമാണ് നൽകുന്നത്.
സോഷ്യൽ കമ്മിറ്റഡ് പേർസണലിറ്റി അവാർഡ്:
സുലൈമാൻ കാരഡൻ,
ഗോൾഡൻ സിഗ്‌നേറ്റർ അവാർഡ്: അബ്ദുല്ല ഖാൻ അലീം ഖാൻ,
സോഷ്യൽ ഹീറോ ഇൻ ചാരിറ്റി : ശെരീഫ് കോളിയാട്
യൂത്ത് ഐക്കൺ ഇൻ ബിസിനസ്സ്: അലി ടാറ്റ
ഇയർ ഓഫ് ദി ടോലറൻസ് അവാർഡ്: സ്വാമി രാജേന്ദ്രപ്രസാദ്
ഔട്ട് സ്റ്റാൻഡിംഗ് പെർഫോമൻസ് ഇൻ സോഷ്യൽ വർക്ക്
അസ്മിത ചൗധരി

സാഹിത്യ ശ്രേഷ്ട അവാർഡ്: കെ എം അബ്ബാസ്
തുളുനാട് ശ്രേഷ്ട അവാർഡ്: മഞ്ചുനാഥ് ആൾവ
കാരുണ്യ ശ്രേഷ്ട അവാർഡ്: ഇന്ദുലേഖ

കെ.എം അഹമ്മദ് മാഷിന്റെ നാമധേയത്തിലുള്ള മാധ്യമ അവാർഡുകൾ

ടെലിവിഷൻ അവാർഡ് : ഷിനോജ് ശംസുദ്ധീൻ മീഡിയ വൺ,സുരേഷ് വെള്ളിമുറ്റം
(മാതൃഭൂമി ന്യൂസ് ചാനൽ ഗൾഫ് സീനിയർ റിപ്പോർട്ടർ.)
പേർസണലിറ്റി ഓഫ് റേഡിയോ: സിന്ധു ബിജു റേഡിയോ ഏഷ്യ 94:7FM
പ്രിന്റഡ് മീഡിയ അവാർഡ്: വനിത (മാതൃഭൂമി പത്രം)
വോയിസ് ഓഫ് ദ റേഡിയോ അവാർഡ്; ഫസ്ലു ഹിറ്റ് FM 96.7
ഓൺലൈൻ മീഡിയ അവാർഡ്:സാദിഖ് കാവിൽ മനോരമ ഓൺലൈൻ

തുടങ്ങിയ പ്രമുഖർക്കാണ് അവാർഡ് നൽകുന്നത്. നവമ്പർ 19-ാം തിയ്യതി ദുബായ് അൽ ബറഹ വുമൺസ് അസോസിയേഷനിൽ വെകുന്നേരം 7 മണിക്ക് നടക്കുന്ന 24-ാം വാർഷികാഘോഷ പരിപാടിയിൽ വെച്ചാണ് പുരസ്കാരസമർപ്പണം നടക്കുന്നത്.നാട്ടിൽ നിന്നും യു എ ഇ യിൽ നിന്നുമുള്ള അറബ് പ്രമുഖറടക്കം സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന്
ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ്‌ കർള സംഘടകസമിതി ചെയർ മാൻ അഡ്വ : ഇബ്രാഹിം ഖലീൽ അബ്ദുള്ള അൽ ഹുസൈനി, ഭാരവാഹികളായ ഷാഹുൽ ഹമീദ് തങ്ങൾ, ബഷീർ പള്ളിക്കര,ഹനീഫ കോളിയടുക്കം,റാഫി പള്ളിപ്പുറം, ശെബീർ കീഴൂർ എന്നിവർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!