കാസറഗോഡ് വികസന പാക്കേജ് “മുന്നോട്ട്” പരിശീലന പദ്ധതി നടപ്പാക്കുന്നു

കാസർകോട്: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ജില്ലയിലെ അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ മത്സര പരീക്ഷകൾക്ക് തയാറാക്കുന്നതിനായി “മുന്നോട്ട്’ എന്ന പേരിൽ പദ്ധതി കാസർകോട് വികസന പാക്കേജ് വഴി നടപ്പാക്കുന്നു. 3 വർഷത്തെ ഈ സൗജന്യ പരിശീലന പദ്ധതി കാസർകോട്, കാറഡുക്ക, മഞ്ചേശ്വരം, കാഞ്ഞങ്ങാട്, നീലേശ്വരം, പരപ്പ എന്നീ 6 ബ്ലോക്കുകളിലാണ് നടത്തുക.
ഓരോ ബ്ലോക്കിലും 2 ബാച്ചുകളിലായി എസ്എസ്എൽസി മുതൽ പ്ലസ്ടു വരെ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ ഒരു ബാച്ചും, ഡിഗ്രി തലം മുതൽ ഉന്നത യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ മറ്റൊരു ബാച്ചും ആയി ഞായറാ ഴ്ച ദിവസങ്ങളിൽ ക്ലാസുകൾ നടത്തും. ഓരോ ബാച്ചിലും 50 വിദ്യാർഥികളെയാണ് പരിശീലിപ്പി ക്കുക.
അതാത് ബ്ലോക്കിൽപെട്ട താൽപര്യം ഉള്ള ഉദ്യോഗാർഥി കൾക്ക് https://forms.gle/ 6NUNoHYC4tonozTb8 എന്ന ലിങ്ക് വഴിയോ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, ഹൊസ്ദുർഗ് ടൗൺ എംപ്ലോയ്മെന്റ് എക്സ് ചേഞ്ചുകൾ മുഖേനയോ റജിസ്റ്റർ ചെയ്യാം. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്: 9207155700, ഹൊസ്ദുർഗ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് 0467 2209068.


