ബെംഗളൂരുവിൽ നാലാം തവണയും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി എൻ.എ ഹാരിസ്;ഭരണം ലഭിച്ചാൽ മന്ത്രിയാകും

0 0
Read Time:2 Minute, 3 Second

ബെംഗളൂരുവിൽ നാലാം തവണയും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി എൻ.എ ഹാരിസ്;ഭരണം ലഭിച്ചാൽ മന്ത്രിയാകും

ബെംഗളൂരു: ബെംഗളൂരുവിൽ നാലാം തവണയും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി എൻ.എ ഹാരിസ് മത്സരിക്കുന്നു.
നിലവിൽ ബെംഗളൂരു ശാന്തിനഗർ എം.എൽ.എ ആയ എൻ.എ ഹാരിസ് സിറ്റിംഗ് സീറ്റിൽ നിന്ന് തന്നെയാണ് ഈ പ്രാവശ്യവും മത്സരിക്കുന്നത്.

മലയാളിയായ എൻ.എ ഹാരിസ് കാസറഗോഡ് സ്വദേശിയും വ്യവസായ പ്രമുഖനും മുതിർന്ന കോൺഗ്രസ് നേതാവ് എർ.എ മുഹമ്മദിന്റെ മകനുമാണ്.
കഴിഞ്ഞ 55വർഷങ്ങളായി കോൺഗ്രസിൽ പ്രവർത്തിക്കുന്ന എൻ.എ മുഹമ്മദ് കർണ്ണാടകയിലെ കഴിഞ്ഞ കാലത്തെ പത്തോളം മുഖ്യമന്ത്രിമാരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.
2008മുതൽ എൻ.എ ഹാരിസിനെ തുണച്ച മണ്ഡലമാണ് ശാന്തി നഗർ.കേരള മുൻമുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയും,കെ.ജെ ജോർജുമായുള്ള ബന്ധമാണ് അദ്ദേഹത്തെ കോൺഗ്രസിലെത്തിച്ചത്.
നിയമസഭയിലെ ഏറ്റവും നല്ല പെർഫോമർ കൂടിയാണ് എൻ.എ.

ജനങ്ങൾക്ക് ഒറ്റക്കെട്ടായി ജീവിക്കാൻ കോൺഗ്രസ് അധികാരത്തിലെത്തണമെന്നും ഈ പ്രാവശ്യം കർണാടകയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എൻ.എ പറഞ്ഞു.
ബെംഗളൂരുവിൽ സംഘടിപ്പിച്ച കോൺഗ്രസ് റിലിയിൽ എൻ.എ ഹാരിസിന്റെ ആത്മ സുഹൃത്തും ബിസിനസ്സ് പാർട്ണറും കൂടിയായ ഉപ്പള സ്വദേശി യു.കെ യൂസുഫും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബെംഗളൂരുവിൽ സജീവമായിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!