എമിറേറ്റ്സിലും ഇത്തിഹാദിലും ഇനി ഒറ്റടിക്കറ്റിൽ യാത്ര ചെയ്യാം

0 0
Read Time:3 Minute, 32 Second

എമിറേറ്റ്സിലും ഇത്തിഹാദിലും ഇനി ഒറ്റടിക്കറ്റിൽ യാത്ര ചെയ്യാം

ദുബൈ : രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ മേഖലകളിൽ സഹകരിക്കുന്നതിന് ദുബൈ ആസ്ഥാനമായ എമിറേറ്റ്സ് , അബൂദബി ആസ്ഥാനമായ ഇത്തിഹാദ് എന്നീ വിമാനക്കമ്പനികൾ ധാരണ പത്രം ഒപ്പുവെച്ചു . യു.എ.ഇ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് കൂടുതൽ പ്രദേശങ്ങളിലെത്താൻ അവസരമൊരുക്കുന്നതാണ് കരാർ . ദുബൈയിൽ ഇറങ്ങിയ യാത്രക്കാരന് അബുദബി വഴി മടങ്ങാനും അബുദബിയിൽ ഇറങ്ങിയയാൾ ദുബൈ വഴി മടങ്ങാനും ഒറ്റടിക്കറ്റിൽ സാധ്യമാകുന്ന സംവിധാനമാണ് ഇതിനായി ഒരുക്കുന്നത് . ഇതുവഴി ഒരു യാത്രയിൽ തന്നെ രണ്ടു പ്രദേശങ്ങളും സമയനഷ്ടമില്ലാതെ സഞ്ചരിക്കാൻ അവസരമൊരുങ്ങും . ഇതുവഴി വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് . ആദ്യമായാണ് ഇത്തരമൊരു ധാരണ ഇരുവിമാനക്കമ്പനികളും ഒപ്പുവെക്കുന്നത് . ഈ വർഷം വേനൽക്കാലത്ത് രണ്ട് എയർലൈനിന്റെയും ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാകുമെ ന്നാണ് അധികൃതർ വെളിപ്പെടുത്തിയിട്ടുള്ളത് . യു.എ.ഇ യാത്രക്കാർക്ക് സൗകര്യപ്രദമായ ബാഗേജ് ചെക്ക് ഇൻ സൗകര്യവും പുതിയ കരാർ പ്രകാരം വാഗ്ദാനം ചെയ്യുന്നുണ്ട് . യൂറോപ്പിലെയും ചൈനയിലെയും നിശ്ചിത സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന ഉപഭോക്താക്കൾക്ക് ‘ മൾട്ടി – സിറ്റി ഫ്ലൈറ്റുകൾ ‘ എന്ന ഓപ്ഷനും ഉണ്ടെന്നും ഇതിലൂടെ രണ്ടു വിമാനക്കമ്പനികളുടെയും നെറ്റ്വർക്കുകളിൽ യാത്ര ചെയ്യാനാവുമെന്നും അധികൃതർ വെളിപ്പെടുത്തി . യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലേക്കും സഞ്ചാരികളെ കൂടുതലായി ആകർഷിക്കാൻ പദ്ധതി വഴി സാധിക്കും . ടൂറിസം മേഖലക്ക് വലിയ പ്രാധാന്യം നൽകുന്ന സർക്കാർ നയത്തിന്റെ ചുവടുപിടിച്ചാണ് വിമാനക്കമ്പനികൾ സുപ്രധാന തീരുമാനമെടുത്തത് . ദുബൈയിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് വേദിയിലാണ് ഇരു വിമാനക്കമ്പനികളും ധാരണപത്രത്തിൽ ഒപ്പുവെച്ചത് . എമിറേറ്റ്സിന്റെ ചീഫ് കമേഴ്സ്യൽ ഓഫിസർ അദ്നാൻ കാസിമും ഇത്തിഹാദ് എയർവേസിന്റെ ചീഫ് ഓപറേറ്റിങ് ഓഫിസർ മുഹമ്മദ് അൽ ബുലൂക്കിയുമാണ് കരാറിൽ ഒപ്പുവെച്ചത് . എമിറേറ്റ്സ് പ്രസിഡന്റ് സർ ടിം ക്ലാർക്ക് , ഇത്തിഹാദ് സി.ഇ. ഒ അന്റോണാൾഡോ നിസ് മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!