ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് അംഗമായി കാസര്‍കോട് സ്വദേശി
ഷാര്‍ജ: പ്രവാസി മലയാളികളുടെ നിക്ഷേപ കൂട്ടായ്മയായ സിംടെക് പ്രോപര്‍ടീസ് ഗ്രൂപ് ചെയര്‍മാന്‍ ജമാല്‍ ബൈത്താനെ ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‌സ് എക്‌സിക്യൂടീവ് കമിറ്റി അംഗമായി തിരഞ്ഞെടുത്തു.
ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏക പ്രവാസി മലയാളിയാണ് ജമാല്‍ ബൈത്താന്‍. തൃക്കരിപ്പൂര്‍ വടക്കുമ്പാട് സ്വദേശിയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി യുഎഇയില്‍ വ്യാപാര രംഗത്തുള്ള ജമാല്‍ ബൈത്താന്‍ ഷാര്‍ജ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോട്ടെല്‍ ആന്‍ഡ് റിയല്‍ എസ്റ്റേറ്റ് ബിസിനസ് ഗ്രൂപായ ബൈത്താന്‍സ് ഗ്രൂപിന്റെ മാനജിംഗ് ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം. ജീവ കാരുണ്യ മേഖലകളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമായ ഇദ്ദേഹം ഷാര്‍ജ കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ്, തിരുവനന്തപുരം സിഎച് സെന്റര്‍ വൈസ് പ്രസിഡന്റ് തുടങ്ങി സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.