ഖബറിന് കുഴിയെടുത്ത കിതപ്പു മാറും മുമ്പേ അതേ ഖബറിലേക്ക് യുവാവിന്റെ മടക്കം;ദ:ഖം താങ്ങാനാവാതെ ഈ നാട്
ഒറ്റപ്പാലം – പള്ളിപ്പറമ്പിൽ ഖബർ കുഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഒറ്റപ്പാലത്തെ നിഷാദ് എം.എം (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിപ്പറമ്പിൽ ഖബർ കുഴിക്കുന്നതിനിടെ തളർച്ചയുണ്ടാവുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഉച്ചയോടെ ആ ആറടി മണ്ണിന്റെ യഥാർത്ഥ അവകാശിയായി മാറി ഏവരേയും സങ്കടത്തിലാക്കിയാണ് മരണം. നാട്ടിലാകെ ദു:ഖവും മരണത്തെക്കുറിച്ചുള്ള ഓർമകളും നിറച്ചാണ് നിഷാദ് താൻ തന്നെ വെട്ടിയ ആറടി മണ്ണിലേക്ക് അന്ത്യയാത്രയ്ക്ക് തിരിച്ചത്.
നിഷാദ് എം.എം-ന്റെ സുഹൃത്ത് സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ ഫേസ് ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ:
പ്രിയ സുഹൃത്ത് Nishad M. M അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി യാത്രയായി.
ചില മരണങ്ങൾ നമ്മെ വളരെ സങ്കടപെടുത്തും. അതിലുപരി നമ്മെ ഒരുപാട് ചിന്തിപ്പിക്കും. അതുപോലെയുള്ള ഒരു മരണമാണ് നിഷാദ്ക്കാന്റെ. ഇന്ന് രാവിലെ പള്ളിത്തൊടിയിൽ ഖബർ കിളക്കാൻ കൂടെയുണ്ടായിരുന്ന നിഷാദ്ക്ക… ഉച്ച ആയപ്പോഴേക്കും ആ ഖബറിന്റെ അവകാശിയായി…. വിശ്വസിക്കാൻ കഴിയുന്നില്ല. ഇനിയുള്ള ജീവിതം ആ ഖബറിലാണെന്ന്…
സര്‍വ്വ ശക്തനായ റബ്ബേ …. അവരുടെ പാപങ്ങൾ പൊറുത്തു കൊടുത്ത് ഖബറിടം വിശാലമാക്കട്ടെ… സ്വര്‍ഗത്തില്‍ നിന്റെ ഇഷ്ട ദാസന്മാരില് ഉള്‍പ്പെടുത്തുകയും ചെയ്യേണമേ… അവരുടെ വേർപാട് മൂലം വിഷമിക്കുന്ന കുടുംബങ്ങൾക്കും കൂട്ടുകാർക്കും ക്ഷമയെ പ്രധാനം ചെയ്യട്ടെ….. അവരെയും നമ്മളെയും നമ്മളിൽനിന്നും മരണപ്പെട്ട പോയവരെയും നബി ﷺ യുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കട്ടെ…