ഫസ്റ്റ് ക്ലാസ്സോടെ എം.ബി.ബി.എസ്; പെരിങ്കടിയ്ക്കഭിമാനമായി സുമയ്യ സുൽത്താന
ഉപ്പള:ഫസ്റ്റ് ക്ലാസ്സോടെ എം.ബി.ബി.എസ് പാസ്സായി പെരിങ്കടി സ്വദേശി സുമയ്യ സുൽത്താന നാടിനഭിമാനമായി.
പെരിങ്കടി സ്വദേശിയും എജെഐ സ്കൂൾ അഡ്മിന്സ്ട്രേറ്ററുമായ എം.പി അബ്ദുള്ള മൗലവിയുടെയും തസ്നീമിന്റെയും മകളാണ് സുമയ്യ സുൽത്താന.
പെരിങ്കടിയ്ക്ക് ആദ്യ വനിതാ ഡോക്ടർ ലഭ്യമായതിന്റെ ആഹ്ലാദത്തിലാണ് നാട്ടുകാർ.
എജെഐ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പത്താം ക്ലാസ് വരെ പഠിച്ചത് 100%മാർക്കോടെ ഉയർന്ന വിജയം കരസ്ഥമാക്കിയ സുമയ്യ തുടർപഠനത്തിന് യേനെപൊയ കോളേജിൽ ചേർന്നു പന്ത്രണ്ടാം ക്ലാസിൽ രണ്ടാം റാങ്കോടെ പാസായി. ശേഷം കണച്ചൂർ മെഡിക്കൽ കോളേജിലായിരുന്നു പഠനം .
കലാ കായിക രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്ന സുമയ്യ വളരെ വേഗം തന്നെ കോളേജിലെ ശ്രദ്ധാകേന്ദ്രമായി മാറി.
അവിടെ നിന്നും എം.ബി.ബി.എസ് എഴുതി റിസൾട്ട് വന്നപ്പോൾ സുമയ്യക്ക് ഫസ്റ്റ് ക്ലാസ്…
അവളുടെ നിശ്ചയദാര്‍ഢ്യത്തിന് മനംനിറഞ്ഞ് സല്യൂട്ട് നല്‍കുകയാണ് സോഷ്യല്‍ മീഡിയ.
മുത്ത സഹോദരി മറിയം റൈഹാന എം.എ ഇംഗ്ലീഷ് പഠനത്തിന് ശേഷം ഐ.എ.എസ് കോച്ചിംഗ് ചെയ്തു കൊണ്ടിരിക്കുകയാണ്.
ഇളയ സഹോദരി സഫിയ ബുസ്താന എം.എസ്.സി സൈക്കോളജിയുടെ റിസൾട്ടിനായി കാത്തിരിക്കുകയാണ്,മറ്റൊരു സഹോദരി എജെഐ സ്കൂളിൽ ഏഴാം തരം വിദ്യാർത്ഥിയാണ്.