ഷാർജ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം അര ലക്ഷം രൂപയുടെ ധനസഹായം കൈമാറി
കുമ്പള: കുമ്പളയിലെ ബാങ്ക് ജപ്തി നേരിട്ട നിർധന കുടുംബത്തിന് ഷാർജ കെ എം സി സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുഖാന്തരം അര ലക്ഷം രൂപ ധന സഹായം നൽകി.
കുമ്പള ബാഫഖി സൗധത്തിൽ ചേർന്ന ചടങ്ങിൽ പ്രസിഡണ്ട് ബി എൻ മുഹമ്മദാലി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ് ഉത്ഘാടനം ചെയ്തു യൂസുഫ് ഉളുവാർ സ്വാഗതം പറഞ്ഞു ഷാർജ കെ എം സി സി സംസ്ഥാന സെക്രട്ടറി പി വി സക്കീർ കുമ്പള മുഖ്യ പ്രഭാഷണം നടത്തി .മണ്ഡലം ജനറൽ സെക്രട്ടറി ലത്തീഫ് കണ്ണൂർ പദ്ധതി വിഷദീകരണം നടത്തി അഷ്റഫ് കർള, ഗഫൂർ എരിയാൽ, അസീസ് കളത്തൂർ, ഇർഷാദ് മൊഗ്രാൽ, അഷ്റഫ് ബലക്കാട്, മുഹമ്മദ് കുഞ്ഞി കോയിപ്പാടി, കെ വി യൂസുഫ്, മുഹമ്മദ് കുഞ്ഞി ആരിക്കാടി, ഫസൽ പേരാൽ, ഉദയ അബ്ദുൽ റഹ്മാൻ സംസാരിച്ചു.