Read Time:1 Minute, 17 Second
ഹജ്ജ് അപേക്ഷ 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം
കരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തി. ഇക്കുറി 12 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് ഹജ്ജിന് അപേക്ഷിക്കാൻ സാധിക്കുകയെന്ന് കേന്ദ്രം അറിയിച്ചു. സൗദി അറേബ്യയുടെ നിർദേശം അനുസരിച്ചാണ് നടപടി.
ഇതിനകം അപേക്ഷിച്ച 12 വയസ്സ് വരെയുള്ളവരുടെ അപേക്ഷ നിരസിക്കും. കുട്ടികളുടെ സുരക്ഷ പരിഗണിച്ചാണ് നിർദേശമെന്നും സർക്കുലറിൽ പറയുന്നു. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞതവണ 18നും 65നും ഇടയിലുള്ളവർക്ക് മാത്രമായിരുന്നു അനുമതി.