Read Time:1 Minute, 11 Second
ഉപ്പളയിൽ മാലിന്യം പുകയുന്നു; മംഗൽപാടി ജനകീയ വേദി ജില്ലാ കളക്ടർക്ക് പരാതി നൽകി
ഉപ്പള: നഗരത്തിന്റെ എല്ലാ മുക്ക് മൂലകളിലും ജനവാസ കേന്ദ്രങ്ങളിലും കുമിഞ്ഞു കൂടിയ മാലിന്യങ്ങൾ വൈകുന്നേരങ്ങളിലും രാത്രികളിലും തീയിടുന്നത് മൂലം പ്രദേശമാകെ പ്ലാസ്റ്റിക് കത്തുന്ന ഗന്ധമാണ്.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചു വിടുന്നത് മൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണവും ഈ പുക ശ്വസിച്ചത് മൂലം ജനങ്ങളിൽ മാരകമായ രോഗങ്ങൾ ഉണ്ടാകാനും ഇത് കാരണമാകും.
പലരും മുന്നറിയിപ്പ് നൽകിയിട്ടയും ബന്ധപ്പെട്ടവർ ഗൗനിക്കാത്തത്തിന്റെ കാരണം ഉപ്പളയിലും പരിസരങ്ങളിലും മാലിന്യങ്ങൾക്ക് തീയിട്ട് കത്തിക്കൽ വ്യാപകമായിട്ടുണ്ട്. ഇതിനെതിനെ മംഗൽപ്പാടി ജനകീയ വേദി പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി.