ടി20 ക്രിക്കറ്റ് ലോക കപ്പ്; സെമിയിൽ ഇന്ത്യയ്ക്ക് നാണം കെട്ട തോൽവി സമ്മാനിച്ച് ഇംഗ്ലണ്ട് ഫൈനലിൽ

0 0
Read Time:3 Minute, 41 Second

ടി20 ക്രിക്കറ്റ് ലോക കപ്പ്; സെമിയിൽ ഇന്ത്യയ്ക്ക് നാണം കെട്ട തോൽവി സമ്മാനിച്ച് ഇംഗ്ലണ്ട് ഫൈനലിൽ

അഡ്‌ലയ്ഡ് – ട്വന്റി20 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ ഫൈനല്‍ പ്രതീക്ഷിച്ചവരെ നിരാശരാക്കി ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ബാറ്റിംഗ്. ഓപണര്‍മാരായ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും അലക്‌സ് ഹെയ്ല്‍സും മത്സരിച്ച് അടിച്ചപ്പോള്‍ ഇന്ത്യന്‍ ബൗളിംഗ് ചിന്നിച്ചിതറി. ലോകകപ്പിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീളുമെന്ന് ഇരുവരും ഉറപ്പുവരുത്തി. വിരാട് കോലിയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും അര്‍ധ ശതകങ്ങളില്‍ ആറിന് 168 ലെത്തിയ ഇന്ത്യയുടെ സ്‌കോര്‍ ഇംഗ്ലണ്ടിന് തരിമ്പും വെല്ലുവിളിയായില്ല. തുടക്കം മുതല്‍ ആഞ്ഞടിച്ച അവര്‍ പത്തോവറില്‍ തന്നെ വിക്കറ്റ് നഷ്ടപ്പെടാതെ നൂറിനോടടുത്തു. സൂപ്പര്‍ ട്വല്‍വിലെ ആദ്യ രണ്ടു കളിയും തോറ്റ ശേഷം ഭാഗ്യത്തിന്റെ അകമ്പടിയില്‍ ഫൈനലിലെത്തിയ പാക്കിസ്ഥാനുമായാണ് ഇംഗ്ലണ്ട് കലാശക്കളിയില്‍ ഏറ്റുമുട്ടുക.  
ഇന്ത്യന്‍ ബൗളര്‍മാരെ പിച്ചിച്ചീന്തിയ ഇംഗ്ലണ്ട് ഓപണര്‍മാരായ അലക്‌സ് ഹെയ്ല്‍സും ഭുവനേശ്വര്‍കുമാര്‍ രണ്ടോവറില്‍ 25 റണ്‍സും അക്ഷര്‍ പട്ടേല്‍ മൂന്നോവറില്‍ 28 റണ്‍സും വഴങ്ങി. 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ആറിന് 168 റണ്‍സെടുത്തു. ഓപണര്‍ കെ.എല്‍ രാഹുലും സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവും പരാജയപ്പെട്ട മത്സരത്തില്‍ വിരാട് കോലിയുടെയും ഹാര്‍ദിക് പാണ്ഡ്യയുടെയും അര്‍ധ ശതകമാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ആദ്യ പന്ത് ബൗണ്ടറി കടത്തി രാഹുലാണ് ഇന്ത്യയുടെ കുതിപ്പ് തുടങ്ങിവെച്ചത്. എന്നാല്‍ രണ്ടാം ഓവറില്‍ രാഹുലിനെ (5) ക്രിസ് വോക്‌സ് കീപ്പറുടെ കൈയിലെത്തിച്ചു. തുടക്കത്തില്‍ പരുങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (28 പന്തില്‍ 27) കോലിയെ കൂട്ടുപിടിച്ച് തിരിച്ചടി തുടങ്ങി. തുടരെ ബൗണ്ടറികള്‍ പിറന്നു. എന്നാല്‍ ക്രിസ് ജോര്‍ദന്‍ രോഹിതിനെ പുറത്താക്കി. സിക്‌സറും ബൗണ്ടറിയുമായി തുടങ്ങിയ സൂര്യകുമാറിനെ (10 പന്തില്‍ 14) ലെഗ്‌സ്പിന്നര്‍ ആദില്‍ റഷീദിന്റെ ബൗളിംഗില്‍ ബൗണ്ടറി ലൈനില്‍ ഫില്‍ സാള്‍ട് പിടിച്ചു. പിന്നീട് കോലിയും (40 പന്തില്‍ 50) ഹാര്‍ദിക്കും (33 പന്തില്‍ 63) സ്‌കോര്‍ മുന്നോട്ട് നയിച്ചു. അവസാന അഞ്ചോവറില്‍ ഇന്ത്യ 68 റണ്‍സടിച്ചു. 
ആദില്‍ റഷീദും (4-0-20-1) ക്രിസ് വോക്‌സും (3-0-24-1) ലിയാം ലിവിംഗ്‌സ്റ്റനും (3-0-21-0) നന്നായി പന്തെറിഞ്ഞു. ജോര്‍ദന്‍  (4-0-43-3) അവസാന ഓവറില്‍ രണ്ടു വിക്കറ്റെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!