പന്തില്‍ തുപ്പല് പാടില്ല;കര്‍ശന നിയന്ത്രണങ്ങളോടെ അടിമുടി നിയമ മാറ്റവുമായി ഐസിസി
ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ പരിഷ്കാരങ്ങള്‍ നിലവില്‍ വരുക
ദുബായ്: ക്രിക്കറ്റില്‍ പുതിയ പരിഷ്കാരങ്ങള്‍ അവതരിപ്പിച്ച് ഐസിസി. ഐസിസി ചീഫ് എക്സിക്യുട്ടീവ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ തീരുമാനം. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ പരിഷ്കാരങ്ങള്‍ നിലവില്‍ വരുക. പുതിയ നിയമ പ്രകാരം ഇനിമുതല്‍ പന്തില്‍ തുപ്പല് പുരട്ടാനാകില്ല. കോവിഡ് മൂലം പന്തില്‍ തുപ്പല് പുരട്ടാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി അനുമതി നല്‍കിയിരുന്നില്ല. അതുപോലെ ഇനി പുതിയതായി ക്രീസിലേക്ക് വരുന്ന ബാറ്റര്‍ സ്ട്രൈക്ക് ചെയ്യണം. നോണ്‍ സ്ട്രൈക്കര്‍ മറു ക്രീസില്‍ എത്തിയാലും പുതിയതായി എത്തുന്ന ബാറ്റര്‍ അടുത്ത പന്ത് അഭിമുഖീകരിക്കണം.
ഏകദിനത്തിലും ടെസ്റ്റിലും പുതിയതായി ക്രീസില്‍ എത്തിയ ബാറ്റര്‍ രണ്ട് മിനുറ്റിനുളളില്‍ പന്ത് നേരിടണം. ടി20യില്‍ ഒന്നര മിനുറ്റാണ് സമയം. ബാറ്റര്‍മാര്‍ പിച്ച് നിന്ന് തന്നെ കളിക്കണം എന്നതാണ് മറ്റോരു പരിഷ്കാരം. ചില ബോളുകള്‍ നേരിടാനായി ബാറ്റര്‍മാര്‍ പിച്ചിന് പുറത്തേക്ക് പോകാറുണ്ട്. ഇനി മുതല്‍ അത് അനുവദിക്കില്ല. ബാറ്ററെ പുറത്തിറങ്ങി കളിക്കാന്‍ നിര്‍ബന്ധിക്കുന്ന ഇത്തരം പന്തുകളെ ഇനി മുതല്‍ നോ ബോളായാണ് പരിഗണിക്കുക.
പന്ത് എറിയുന്നതിന് മുമ്പ് ഇനി മുതല്‍ ബൗളറിന് ബാറ്ററെ റണ്‍ഔട്ടാക്കാന്‍ സാധിക്കില്ല. ചില ബാറ്റര്‍മാര്‍ പന്ത് ക്രീസിന് പുറത്തിറങ്ങി കളിക്കാന്‍ ശ്രമിക്കാറുണ്ട്. ഇത്തരത്തിലുളള സാഹചര്യം ഉണ്ടായാല്‍ ആ പന്തിനെ ഡെഡ് ബോളായാണ് കണക്കാക്കുക. അതു പോലെ ബൗളറുടെ ശ്രദ്ധ തെറ്റിക്കാന്‍ ബാറ്ററോ ടീം അംഗങ്ങളോ ശ്രമിച്ചാല്‍ ബാറ്റിങ്ങ് ടീമിന്റെ സ്കോറില്‍ നിന്ന് അഞ്ച് റണ്‍സ് കുറയ്ക്കുകയും ആ പന്തിനെ ഡെഡ് ബോളായി കണക്കാക്കുകയും ചെയ്യും.
ക്രിക്കറ്റില്‍ മാന്യതയില്ലാത്ത ഔട്ടായി കണക്കാക്കുന്ന മങ്കാദിങിനെ ഇനി മുതല്‍ സാധാരണ റണ്‍ ഔട്ടായിട്ടാണ് പരിഗണിക്കുക. ബൗളര്‍ പന്ത് എറിയാന്‍ വരുമ്പോള്‍ നേരത്തെ നോണ്‍ സ്ട്രൈക്കര്‍ ബാറ്റര്‍ പുറത്ത് ഇറങ്ങിയാല്‍ ബൗളര്‍ക്ക് ബോള്‍ എറിഞ്ഞ് പുറത്താക്കാമായിരുന്നു. ഇത് ഒട്ടേറേ വിവാദങ്ങള്‍ക്ക് വഴിഒരുക്കിയിട്ടുണ്ട്. ഇനി മുതല്‍ ഇത്തരത്തില്‍ ഔട്ടാക്കുന്നത് നിയമപരമാണ്.