Read Time:1 Minute, 11 Second
തെരുവ്നായ വന്ധീകരണവും വളര്‍ത്തു നായകള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ്പും സംസ്ഥാന വ്യാപകമായി നടപ്പാക്കും:മന്ത്രി എം.വി.ഗോവിന്ദന്‍
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണ പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ നിയമസഭയില്‍ അറിയിച്ചു.
നിലവില്‍ എട്ടു ജില്ലകളില്‍ നടപ്പാക്കുന്ന തെരുവ് നായ വന്ധ്യംകരണ പദ്ധതി സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. ഇതിനായി തെരുവു നായ വന്ധ്യംകരണ കേന്ദ്രങ്ങള്‍ എല്ലാ ബ്ലോക്കുകളിലും തുടങ്ങും. വളര്‍ത്തു നായ്ക്കളില്‍ പേവിഷ പ്രതിരോധ കുത്തിവയ്പ് വ്യാപകമാക്കാനും ഇതിനായി കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കാനും തീരുമാനിച്ചെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.