അടുത്ത മാസം മുതൽ യുഎഇ വിസ ഉദാരമാകും , സ്പോൺസർ വേണ്ട , വമ്പൻ അവസരങ്ങൾ

0 0
Read Time:7 Minute, 5 Second

അടുത്ത മാസം മുതൽ യുഎഇ വിസ ഉദാരമാകും , സ്പോൺസർ വേണ്ട , വമ്പൻ അവസരങ്ങൾ

ദുബായ് · സെപ്റ്റംബർ ഒന്നു മുതൽ യുഎഇ വീസ അനുവദിക്കുന്നത് ഉദാരവും വിപുലവുമാക്കുന്നു . സന്ദർശക , തൊഴിൽ , ദീർഘകാല വീസകൾ ഇതിൽ ഉൾപ്പെടും . പ്രവേശനാനുമതികളും താമസ വീസ വ്യവസ്ഥകളും പരിഷ്കരിക്കാനുള്ള ഏപ്രിൽ പകുതിയോടെ കൈക്കൊണ്ട യുഎഇ മന്ത്രിസഭാ തീരുമാനമാണ് അടുത്ത മാസം പ്രാബല്യത്തിലാകുന്നത് . ചിലത് ഇതിനകം പ്രാബല്യത്തിൽ വന്നിട്ടുമുണ്ടെന്ന് വീസാ കാര്യവിദഗ്ധൻ മുഹമ്മദ് സഈദ് സെയ്ഫ് റാഷിദ് അൽ നഖ്ബി , ബിസിനസ് കൺസൾട്ടന്റ് ഇഖ്ബാൽ മാർക്കോണി എന്നിവർ പറഞ്ഞു .
ആതിഥേയനോ സ്പോൺസറോ ആവശ്യമില്ല. സന്ദർശകർക്ക് ഒരു ആതിഥേയനോ സ്പോൺസറോ ആവശ്യമില്ലെന്നതാണ് പ്രധാന സവിശേഷത . സന്ദർശനത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്ന , വ്യത്യസ്ത കാലയളവുകൾ സന്ദർശക വീസകൾ വാഗ്ദാനം ചെയ്യുന്നു . യുഎഇയെ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി പരിവർത്തനം ചെയ്യുകയാണ് പ്രധാന ലക്ഷ്യം . തൊഴിൽ വീസകളുടെ പ്രധാന മാറ്റം ഉയർന്ന വൈദഗ്ധ്യമുള്ളവർക്കു ദീർഘകാല വീസ നൽകുമെന്നതാണ് . യുഎഇ ചരിത്രത്തിലെ ഏറ്റവും വലിയ എൻട്രി , റസിഡൻസി പരിഷ്കാരമാണിത് . യുഎഇയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ പ്രവാസികൾക്കും ഇവ പ്രയോജനം ചെയ്യും . യുഎഇയിൽ ദീർഘകാല സാന്നിധ്യം ആഗ്രഹിക്കുന്ന , ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും ആകർഷകമാകും . മാറ്റങ്ങൾ യുഎഇയെ കൂടുതൽ നിക്ഷേപ സൗഹൃദ രാജ്യമാക്കി മാറ്റുമെന്നാണ് പ്രതീക്ഷ .
അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ. അഞ്ചു വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വീസയാണ് ഇതിൽ ഏറ്റവും പ്രധാനം . ഈ വീസയ്ക്ക് ഒരു സ്പോൺസർ ആവശ്യമില്ല . കൂടാതെ 90 ദിവസം വരെ യുഎഇയിൽ താമസിക്കാൻ വ്യക്തിയെ അനുവദിക്കുന്നുമുണ്ട് . ഇത് 90 ദിവസത്തേയ്ക്ക് കൂടി നീട്ടാം . ഈ ടൂറിസ്റ്റ് വീസയിൽ ഒരാൾക്ക് പരമാവധി 180 ദിവസം താമസിക്കാം . അപേക്ഷിക്കുന്നതിന് മുൻപ് കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 4,000 ഡോളർ ( 14,700 ദിർഹം ) അല്ലെങ്കിൽ തത്തുല്യ വിദേശ കറൻസിയിൽ ബാങ്ക് ബാലൻസ് ഉണ്ടായിരിക്കണം . ബിസിനസ് വീസ. നിക്ഷേപകർക്കും സംരംഭകർക്കും ഒരു സ്പോൺസറോ ആതിഥേയനോ ആവശ്യമില്ലാതെ ബിസിനസ് വീസ സ്വന്തമാക്കാം . ബന്ധുക്കളെ / സുഹൃത്തുക്കളെ സന്ദർശിക്കാനുള്ള വീസ. യുഎഇ പൗരന്റെയോ താമസക്കാരന്റെയോ ബന്ധുവോ സുഹൃത്തോ ആണെങ്കിൽ ഈ വീസയ്ക്ക് അപേക്ഷിക്കാം .
താത്കാലിക തൊഴിൽ വിസ. പ്രൊബേഷൻ ടെസ്റ്റിങ് അല്ലെങ്കിൽ പദ്ധതി അധിഷ്ഠിത ജോലി പോലെയുള്ള താൽക്കാലിക തൊഴിൽ നിയമനം ഉള്ളവർക്ക് ഈ വീസയ്ക്ക് അപേക്ഷിക്കാം . ഉദ്യോഗാർത്ഥികൾ ഒരു താൽക്കാലിക തൊഴിൽ കരാറോ തൊഴിലുടമയിൽ നിന്നുള്ള കത്തോ ഹാജരാക്കണം . പഠന / പരിശീലനത്തിനുള്ള വിസ. പരിശീലനം , പഠന കോഴ്സുകൾ , ഇന്റേൺഷിപ്പ് പ്രോഗ്രാമുകൾ എന്നിവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആളുകളെയോ വിദ്യാർത്ഥികളെയോ ലക്ഷ്യമിട്ടുള്ളതാണിത് . പൊതു – സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ , ഗവേഷണ സ്ഥാപനങ്ങൾക്ക് ഈ വീസ സ്പോൺസർ ചെയ്യാം . പഠനത്തിന്റെയോ പരിശീലനത്തിന്റെയോ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെയോ വിശദാംശങ്ങൾ വ്യക്തമാക്കുന്ന , സ്ഥാപനത്തിൽ നിന്നുള്ള ഒരു കത്ത് ഇതിന് ആവശ്യമാണ് .
ഗ്രീൻ വിസ. ഈ അഞ്ചു വർഷത്തെ വീസ ഉടമകൾക്ക് ഒരു സ്പോൺസറോ തൊഴിലുടമയോ ഇല്ലാതെ കുടുംബത്തെ കൊണ്ടുവരാം . വൈദഗ്ധ്യമുള്ള തൊഴിലാളികൾ , സ്വയം തൊഴിൽ ദാതാക്കൾ , ഫ്രീലാൻസർമാർ തുടങ്ങിയവർക്കായി ഈ വീസ ലഭ്യമാണ് . മറ്റ് ആവശ്യകതകളിൽ , ഒരു ബാച്ചിലേഴ്സ് ബിരുദമുണ്ടായിരിക്കണം . കുറഞ്ഞ ശമ്പളം 15,000 ദിർഹവും ഉൾപ്പെടുന്നു . ഗോൾഡൻ വിസകൾ ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ മികച്ച ജീവിത നിലവാരം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന പ്രഫഷണൽ വിഭാഗങ്ങൾക്കും നിക്ഷേപകർക്കുമായുള്ളതാണ് യുഎഇ ഗോൾഡൻ വീസ.
റിയൽ എസ്റ്റേറ്റ് വീസകൾ. ഈ വീസയ്ക്ക് യോഗ്യത നേടുന്നതിന് റിയൽ എസ്റ്റേറ്റിൽ കുറഞ്ഞത് 20 ലക്ഷം ദിർഹം നിക്ഷേപം ആവശ്യമാണ് . മോർട്ട്ഗേജ് , ഓഫ് പ്ലാൻ പ്രോപ്പർട്ടികൾ എന്നിവയിലുള്ള നിക്ഷേപകർക്കും അനുവദനീയം . പുതു സംരംഭകർക്ക് ഇപ്പോൾ മൂന്ന് വിഭാഗങ്ങൾക്ക് കീഴിൽ ഗോൾഡൻ വീസ ലഭിക്കും – ( 1 ) രാജ്യത്ത് റജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ ( 2 ) എസ്എംഇയുടെ കീഴിലുള്ളവയ്ക്ക് ( 3 ) വാർഷിക വരുമാനം 10 ലക്ഷം ദിർഹമോ അതിൽ കൂടുതലോ ഉള്ളവർക്ക് . ശാസ്ത്രജ്ഞർ : എമിറേറ്റ്സ് സയൻസ് കൗൺസിലിൽ നിന്നുള്ള ശുപാർശ , ലൈഫ് സയൻസ് , നാച്ചുറൽ സയൻസ് , ടെക്നോളജി , എൻജിനീയറിങ് എന്നിവയിൽ ഉന്നത സർവകലാശാലയിൽ നിന്നുള്ള പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഉള്ളവരെയാണ് കണക്കാക്കുന്നത് .
അസാധാരണ പ്രതിഭ : കല , സംസ്കാരം , ഡിജിറ്റൽ ടെക്നോളജി , സ്പോർട്സ് , ഇന്നൊവേഷൻ , ആരോഗ്യം , നിയമം എന്നീ മേഖലകളിൽ അസാധാരണ കഴിവുള്ളവർക്ക് ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം . അവർക്ക് ബന്ധപ്പെട്ട സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള ശുപാർശ കത്ത് അല്ലെങ്കിൽ അംഗീകാരം ആവശ്യമാണ് .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!