കഅബയെ പുതിയ കിസ്​വ അണിയിക്കുന്നത് ശനിയാഴ്​ച

0 0
Read Time:3 Minute, 8 Second

കഅബയെ പുതിയ കിസ്​വ അണിയിക്കുന്നത് ശനിയാഴ്​ച

ജിദ്ദ: കഅ്​ബയെ പുതിയ കിസ്​വ (ആവരണം) അടുത്ത ശനിയാഴ്​ച അണിയിക്കും. ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്​മാൻ അൽസുദൈസിന്റെ മേൽനോട്ടത്തിലാവും പഴയ കിസ്​വ മാറ്റി പുതിയ കിസ്​വ അണിയിക്കൽ. കിസ്​വ നിർമാണ ഫാക്​ടറിയിലെ വിദഗ്​ധരായ 166 പേർ കിസ്​വ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നിർവഹിക്കും.

ഇക്കഴിഞ്ഞ ഹജ്ജ്​ വേളയിലാണ് കിസ്​വ കൈമാറ്റ ചടങ്ങ്​ നടന്നത്​. സൽമാൻ രാജാവിനുവേണ്ടി മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ആണ്​ കഅ്​ബയുടെ മുതിർന്ന പരിചാരകനായ ഡോ. സ്വാലിഹ്​ ബിൻ സൈനുൽ ആബിദീൻ അൽസുബൈത്തിക്ക്​ കിസ്​വ കൈമാറിയത്​. ലോക മുസ്‌ലിംകളുടെ ഖിബ്‌ലയായ കഅ്​ബയെ പരിപാലിക്കുന്നതിലും അവിടെയെത്തുന്ന മുസ്​ലിംകൾക്ക്​ സേവനം നൽകുന്നതിലും അതീവ താൽപര്യവും ശ്രദ്ധയുമാണ്​ ഭരണകൂടം നൽകുന്നതെന്ന്​ ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.

കഅ്​ബയുടെ പഴയ കിസ്​വ എടുത്തു മാറ്റി പുതിയത് അണിയിക്കും. കിസ്‍വ നാല് ഭാഗങ്ങളായാണുള്ളത്. കൂടാതെ വാതിൽ കർട്ടനുമുണ്ട്. ഇതെല്ലാമടങ്ങുന്ന കിസ്​വയാണ് അണിയിക്കുകയെന്ന്​ ഹറം കാര്യ അണ്ടർ സെക്രട്ടറി ഡോ. സഅദ്​ ബിൻ മുഹമ്മദ്​ മുഹൈമിൻ​ പറഞ്ഞു.

200ഓളം ​​പേർ കഅ്​ബയുടെ കിസ്​വ നിർമാണത്തിനായി കിങ്​ അബ്​ദുൽ അസീസ് കിസ്​വ കോംപ്ലക്സിൽ ജോലി ചെയ്യുന്നുണ്ട്​. കിസ്‍വയുടെ ഡൈയിങ്​, ഓട്ടോമാറ്റിക് നെയ്ത്ത്, മാനുവൽ നെയ്ത്ത്, പ്രിൻറിങ്​, ബെൽറ്റ് നിർമാണം, സ്വർണനൂൽ കൊണ്ടുള്ള എംബ്രോയ്ഡറി എന്നീ ജോലികൾ നിർവഹിക്കാൻ അതത് വകുപ്പുകൾ തന്നെ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്നുണ്ട്​. ലോകത്തെ ഏറ്റവും വലിയ തയ്യൽ മെഷീൻ ഉൾപ്പെടുന്നതാണ്​ തയ്യൽ, അസംബ്ലി വകുപ്പ്​. മെഷീന്​ 16 മീറ്റർ നീളമുണ്ട്​. കമ്പ്യൂട്ടർ സംവിധാനത്തിലാണ്​ ഇത്​ പ്രവർത്തിക്കുന്നത്​. ലബോറട്ടറി, ഭരണനിർവഹണം, ഗുണനിലവാര പരിശോധന, തൊഴിലാളികളുടെ ക്ഷേമകാര്യം, തൊഴിൽ സുരക്ഷ തുടങ്ങിയ അനുബന്ധ വകുപ്പുകളുമുണ്ട്​. കറുത്ത ചായം പൂശിയ ഏകദേശം 670 കിലോഗ്രാം പട്ടും 120 കിലോഗ്രാം സ്വർണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ്​ കിസ്‌വ നിർമിക്കുന്നതെന്നും അണ്ടർ സെക്രട്ടറി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!