ലോകജനങ്ങൾ വിദ്വേഷത്തിലേക്കും, വിവേചനത്തിലേക്കും തിരിയാതെ നന്മയിലേക്കും സാഹോദര്യത്തായിലേക്കും നയിക്കുന്നവരാവണം
ഇന്ന് അറഫാ സംഗമം; ജനലക്ഷങ്ങൾ പുണ്യ അറഫയിൽ ഹജ്ജിന്റെ പ്രധാന കർമ്മത്തിൽ സന്നിഹിതരായി
ഹജ്ജിന്റെ ഏറ്റവും സുപ്രധാന കർമം ആയ അറഫ സംഗമം ഇന്ന്, ഹജ്ജിന്നായി മക്കയിൽ എത്തിച്ചേർന്നു ലോകത്തിന്റെ നാന ഭാഗത്തുള്ള ഹാജിമാർ എല്ലാവരും ദുൽഹജ്ജ് ഒൻപതിന് അറഫ യിൽ സംഗമിച്ചിരിയ്ക്ക്ണം
ഈ വർഷം വെള്ളിയാഴ്ച യും അറഫായും ഒന്നിച്ചു ഒരേ ദിവസം ആയതിനാൽ ഇത് ഹജ്ജ് ഉൽ അക്ബർ എന്നാണ് അറിയപ്പെടുന്നത്
അപൂർവമായിട്ടാണ് വെള്ളിയാഴ്ച അറഫ യും ഒന്നിച്ചു ഒരേ ദിവസം വരാറുള്ളത്
ലോകജനങ്ങൾ വിദ്വേഷതിലേക്കും, വിവേചനത്തിലേക്കും തിരിയാതെ നന്മയിലേക്കും സാഹോദര്യത്തായിലേക്കും നയിക്കുന്നവരാവണം, ലോക മുസ്ലിങ്ങൾ ലോകത്തിന്റെ സമാധാനത്തിനു വേണ്ടി പ്രയത്നിക്കുന്നവരും ഇസ്ലാമിക മൂല്യങ്ങൾ മുറുകെ പിടിക്കുന്നവരാവണം എന്ന് അറഫ പ്രഭാഷണത്തിൽ വെച്ച് ഡോക്ടർ ഷെയ്ഖ് മുഹമ്മദ് അൽ ഈസ ഉദ്ബോധനം ചെയ്തു
റാബിത്വ യുടെ ജനറൽ സെക്രട്ടറി കൂടിയായ ഡോക്ടർ ഈസ അറഫ യിലുള്ള മസ്ജിദ് ഉൽ നിമ്ര യിൽ വെച്ചു ദുഹർ നിസ്കാരവും അസർ നിസ്കാരവും ഒന്നിച്ചു നിർവ്വഹിക്കുന്നതിന് നേതൃത്വം നൽകി
44 ഡിഗ്രി ആയിരുന്നു ഇന്ന് അറഫായിലെ അന്തരീക്ഷ താപനില.