“ഞങ്ങളും കൃഷിയിലേക്ക്” മംഗൽപാടി പഞ്ചായത്ത് തല ഉദ്ഘാടനം എ.കെ.എം അഷറഫ് എം എൽ എ നിർവ്വഹിച്ചു
മംഗൽപാടി: “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയുടെ മംഗൽപാടി പഞ്ചായത്ത് തല ഉദ്ഘാടനം കൃഷി ഭവൻ അങ്കണത്തിൽ ഫലവൃക്ഷ തൈകൾ നട്ടുകൊണ്ട് മഞ്ചേശ്വരം നിയമസഭാഗം എ കെ എം അഷറഫ് നിർവ്വഹിച്ചു.
കൃഷിയുടെ പ്രാധാന്യവും നല്ല കൃഷിയുടെ പ്രചാരകരായി യുവാക്കളും കുട്ടികളടക്കമുള്ള സമൂഹം ഞങ്ങളും കൃഷയിലേക്ക് പദ്ധതിയുടെ ഭാഗമായി മാറണമെന്നും അഭിപ്രായപ്പെട്ടു. ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഖൈറുന്നിസ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആർജിത പി. വി പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാരയ മജീദ് പച്ചമ്പള, ഗുൽസാർ, സുജാത യു ഷെട്ടി, രേവതി തുടങ്ങിയവർ സന്നഹിതരായിരുന്നു. ചടങ്ങിന് സലീം പി എം, കാദർ, ഹർഷകുമാർ ഷെട്ടി, ഹനീഫ് മുഹമ്മദ്. ബാലകൃഷ്ണ അമ്പാർ, സിദ്ദിഖ് കൈകമ്പ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു ചടങ്ങിന് കൃഷി ഓഫിസർ വന്ദന ജി. പൈ സ്വാഗതവും അസിസ്റ്റന്റ് ക്യഷി ഓഫീസർ ബിന്ദു ചേരിക്കൽ നന്ദിയും രേഖപ്പെടുത്തി.
“ഞങ്ങളും കൃഷിയിലേക്ക്” മംഗൽപാടി പഞ്ചായത്ത് തല ഉദ്ഘാടനം എ.കെ.എം അഷറഫ് എം എൽ എ നിർവ്വഹിച്ചു
Read Time:1 Minute, 40 Second