ആര്‍.എസ്.എസ് തലശ്ശേരി ഗണ്ട് കാര്യവാഹക് നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് സി.പി.എം ശക്തികേന്ദ്രത്തിൽ:വീട് വിട്ടു നല്‍കിയ അധ്യാപികയും അറസ്റ്റില്‍
തലശ്ശേരി: പുന്നോലില്‍ സി.പി.എം പ്രവര്‍ത്തകനായ ഹരിദാസന്‍ വധക്കേസിലെ പ്രതി നിജിന്‍ ദാസിന് ഒളിവില്‍ പാര്‍ക്കാന്‍ വീട് വിട്ടു നല്‍കിയ അധ്യാപികയും അറസ്റ്റില്‍.വെള്ളിയാഴ്ച പുലര്‍ച്ചെ നിജന്‍ ദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാത്രിയോടെയാണ് പുന്നോല്‍ അമൃത വിദ്യാലയത്തിലെ അധ്യാപികയായ രേഷ്മയെയും അറസ്റ്റ് ചെയ്തത്. സി.പി.എം ശക്തികേന്ദ്രത്തിലാണ് ഇത്രയും ദിവസം ആര്‍.എസ്.എസ് തലശ്ശേരി ഗണ്ട് കാര്യവാഹക് ആയ നിജിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞതെന്നത് ഞെട്ടിക്കുന്നതാണ്.
ഫെബ്രുവരി 21നായിരുന്നു സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ ഹരിദാസനെ ബൈക്കിലെത്തിയ നാലംഗ സംഘം മൃഗീയമായി കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ ഏഴു പേരെയാണ് അറസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെ ഇന്നലെ രാത്രിയോടെ നിജിന്‍ ഒളിവില്‍ താമസിച്ച വീടിന് നേരെ ബോംബ്ഏറു ണ്ടായി. ബോംബേറില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ഈ സമയത്ത് വീട്ടില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല. വീടിനുനേരെ ബോബെറിഞ്ഞ സംഭവത്തില്‍ രണ്ടുപേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതിക്ക് വീട് വിട്ടു നല്‍കിയത് കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുതന്നെയാണെന്നാണ് പൊലിസ് പറയുന്നത്.
ഒളിച്ചു താമസിക്കാന്‍ വീട് വിട്ടു നല്‍കണമെന്ന് വിഷുവിന് ശേഷമാണ് നിജിന്‍ദാസ് രേഷ്മയോട് ആവശ്യപ്പെട്ടത്. രേഷ്മയും മക്കളും അണ്ടലൂര്‍ കാവിനടുത്തെ വീട്ടിലാണ് താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച രണ്ടാമത്തെ വീടാണ് ഇത്. ഇവിടെ നിന്നാണ് നിജിന്‍ ദാസിനെ കസ്റ്റഡിയില്‍ എടുത്തത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ഇയാള്‍