സമസ്ത ഫാളില;ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29 ന് ബേക്കൂറിൽ

സമസ്ത ഫാളില;ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29 ന് ബേക്കൂറിൽ

1 0
Read Time:2 Minute, 26 Second

സമസ്ത ഫാളില;ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29 ന് ബേക്കൂറിൽ

ഉപ്പള:ഒബർള ബേക്കൂർ നൂറുൽ ഹുദാ വിമൻസ് ശരീഅത്ത് കോളജിൽ ഫാളില പഠനം പൂർത്തിയാക്കിയവർക്കുള്ള ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29 ന് ബേക്കൂർ സീ പാലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എസ്.എസ്.എൽ.സിക്ക് ശേഷം പെൺകുട്ടികളുടെ തുടർ പഠനത്തിനുള്ള മത ഭൗതിക സമന്വയ സംവിധാനമാണ് ഫാളില -ഫളീല.
മത വിദ്യാഭ്യാസത്തോടൊപ്പം ആർട്സ് വിഷയത്തിൽ താൽപര്യമുള്ളവർക്ക് ഹ്യുമാനിറ്റീസും ഫിനാൻസ് വിഷയങ്ങളിൽ കൊമേഴ്സും നൽകുന്ന ഈ സ്ഥാപനം വിജയകരമായ അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായി നൂറോളം സ്ഥാപനങ്ങളിൽ ഫാളില – ഫളീല കോഴ്സുകൾ നടത്തിവരുന്നു.

സമസ്ത കേരള വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ 2019 ൽ ആണ് ഈ കോഴ്സുകൾ ആരംഭിച്ചത്.
രാവിലെ 10 ന് സി.എസ്.ഡബ്യു.സി ചെയർമാൻ എം.ടി അബ്ദുല്ല മുസ് ലിയാർ ഉദ്ഘാടനം ചെയ്യും. നൂറുൽ ഹുദാ ശരീഅത്ത് കോളജ് ചെയർമാൻ അബ്ദുൽ മജീദ് ദാരിമി പൈവളിഗെ അധ്യക്ഷനാകും.സുലൈമാൻ ഫൈസി ചുങ്കത്തറ സനദ് ദാന പ്രഭാഷണം നടത്തും.
സഅദ് ഫൈസി അൽ ബുർഹാനി അക്കാദമിക പരിചയം സെഷൻ അവതരിപ്പിക്കും. അബൂബക്കർ റോയൽ ബൊള്ളാർ ഭാവി പദ്ധതി വിശദീകരിക്കും. എ.കെ.എം അഷ്റഫ് എം.എൽ. എ മുഖ്യാതിഥിയാകും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ മണ്ഡലം നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
വാർത്താ സമ്മേളനത്തിൽ ചെയർമാൻ അബ്ദുൽ മജീദ് ദാരിമി, അബൂബക്കർ റോയൽ ബൊള്ളാർ,ഹാറൂൺ അഹ്സനി, പ്രിൻസിപ്പൽ മുഹമ്മദ് ഖാസിമി വാണിമേൽ, മുഹമ്മദ് ഹനീഫ് ഗോൾഡ് കിങ് സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!