ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ശഹീദ് വലിയുള്ളാഹി ആണ്ട് നേർച്ച ജനുവരി 17 മുതൽ 23 വരെ

ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ശഹീദ് വലിയുള്ളാഹി ആണ്ട് നേർച്ച ജനുവരി 17 മുതൽ 23 വരെ

0 0
Read Time:3 Minute, 38 Second

ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ശഹീദ് വലിയുള്ളാഹി ആണ്ട് നേർച്ച ജനുവരി 17 മുതൽ 23 വരെ

മഞ്ചേശ്വരം: ചരിത്രപ്രസിദ്ധമായ
ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ശഹീദ് വലിയുള്ളാഹി (റ:അ) ആണ്ടുനേർച്ച ജനുവരി 17 മുതൽ 23 വരെ വിപുലമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ദർഗ ശരീഫ് കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് പൂകുഞ്ഞി തങ്ങൾ പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും.
മഖാം സിയാറത്തിന്
മഞ്ചേശ്വരം സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് സയ്യിദ് അതാവുള്ള തങ്ങൾ ഉദ്യാവരം നേതൃത്വം നൽകും.
ഇതോടനുബന്ധിച്ച് 23 വരെ മതവിജ്ഞാന സദസ് നടക്കും.

18ന്‌ രാത്രി 8.30ന് സമസ്ത പ്രസിഡൻ്റും ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും.
ജമാഅത്ത് പ്രസിഡൻ്റ് സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ അധ്യക്ഷനാകും.
കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യപ്രഭാഷണം നടത്തും.
19ന് രാത്രി വലിയുദ്ധീൻ ഫൈസിയുടെ നേതൃത്വത്തിൽ നൂറേ അജ്മീർ ആത്മീയ സദസ് നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ മസൂദ് സഖാഫി ഗുഡല്ലൂർ,ഉസ്മാൻ ജൗഹരി നെല്ല്യാടി,അൻവർ മുഹിയുദ്ധീൻ ഹുദവി,നൗഫൽ സഖാഫി കളസ തുടങ്ങിയവർ പ്രഭാഷണം നടത്തും.
23 ന് വൈകിട്ട് 4.30ന് നടക്കുന്ന മജ്ലിസിന് സയ്യിദ് ജലാലുദ്ദീൻ അൽ-ബുഖാരി തങ്ങൾമള്ഹർ,ബിഎൻ.
അബ്ദുൽ കാദർ മദനി, അബ്ദുൽ കരീം ദാരിമി, ഹാഫിള് ഷാനിദ് മാർജാനി എന്നിവർ നേതൃത്വം നൽകും.
രാത്രി എട്ടിന് സമാപന സമ്മേളനം പേരോട് അബ്ദുൽ റഹ്മാൻ സഖാഫി ഉദ്ഘാടനം ചെയ്യും.കൂട്ടപ്രാർത്ഥനക്ക് സയ്യിദ് അബ്ദുൽ റഹ്മാൻ മസൂദ് അസ്ഹരി അൽ-ബുഖാരി നേതൃത്വം നൽകും.ആയിരങ്ങൾക്ക് അന്നദാനത്തോടെ പരിപാടിക്ക് സമാപനമാകും.
വാർത്താ സമ്മേളനത്തിൽ ആയിരം ജമാഅത്ത് പ്രസിഡൻ്റ് സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ ബുഖാരി, ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹിം ബട്ടർഫ്ലൈ,ദർഗ കമ്മിറ്റി ജന. സെക്രട്ടറി പള്ളികുഞ്ഞി ഹാജി, മുൻ ജമാഅത്ത് പ്രസിഡൻ്റുമാരായ അബ്ദുൽ രഹമാൻ ഹാജി ഹോസൂർ, അബ്ദുൽ കാദർ ഫാറൂഖ് ഹാജി,ദർഗ കമ്മിറ്റി വൈസ് പ്രസിഡൻ്റുമാരായ ഇബ്രാഹിം ഫൈസി, മുഹമ്മദ്‌ ഹനീഫ് കജ, ജമാഅത്ത് ട്രഷറർ അഹ്മദ് ബാവ ഹാജി,അൽ റഷാദിയാ അറബിക് കോളജ് പ്രസിഡന്റ്‌ ഇബ്രാഹിം ഉമ്മർ ഹാജി, ദർഗ കമ്മിറ്റി ട്രഷറർ അലികുട്ടി നാഷണൽ,ദർഗ കമ്മിറ്റി ജോ. സെക്രട്ടറി നിസാർ ഹാജി,പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുസ്തഫ കുഞ്ചത്തൂർ,കേന്ദ്ര മഹല്ല് സെക്രട്ടറി മുക്താർ അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!