ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം
മനാമ: ബഹ്‌റൈൻ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കൗൺസിൽ മീറ്റ് 22/11/2024 ന് മനാമയിലെ കെഎംസിസി ആസ്ഥാന മന്ദിരത്തിൽ വെച്ച് സംഘടിപ്പിച്ചു. മഞ്ചേശ്വരം മണ്ടലം പ്രസിഡന്റ് സത്താർ ഉപ്പളയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ മീറ്റ് കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് മഞ്ചേശ്വരം ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം ട്രഷറർ മുസ്തഫ സുങ്കതകട്ട റിപ്പോർട്ട് അവതരിപ്പിച്ചു. കെഎംസിസി കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് പട്ള , ഹനീഫ് ഉപ്പള, അഷ്‌റഫ് ഖണ്ടിഗെ എന്നിവർ ആശംസാ പ്രസംഗം നടത്തി.
മണ്ഡലം ജനറൽ സെക്രട്ടറി അലി ബംബ്രാണ സ്വാഗതവും ജോയിന്റ് സെക്രട്ടറി സഹൽ കുന്നിൽ നന്ദിയും പറഞ്ഞു.
കൗൺസിൽ മീറ്റ് ജില്ലാ ഭാരവാഹികളായ കാദർ പൊവ്വൽ, അബ്ദുല്ല പുത്തൂർ, ഇസ്ഹാഖ് പുളിക്കൂർ എന്നിവർ നിയന്ത്രിച്ചു.
2024-27 കാലയളവിലേക്കുള്ള ഭാരവാഹികളായി *അലി ബംബ്രണ പ്രസിഡന്റും സഹ്ൽ കുന്നിൽ ജനറൽ സെക്രട്ടറിയും അഷ്‌റഫ് കുഞ്ചത്തൂർ ട്രഷറർ, ഓർഗനൈസിങ് സെക്രട്ടറി സമദ് സുങ്കതകട്ട.*
വൈസ്പ്രസിഡന്റ്മാർ:സകരിയ പാത്തൂർ, സയ്യിദ് പെർള,
ഹസ്സൻ ഉപ്പള, നൗഷാദ് പൊസോട്ട്, ഔഫ് മൊഗ്രാൽ.
ജോയിന്റ് സെക്രട്ടറിമാർ:ഖലീൽ ഉപ്പള, ഷാഫി പെർള, ഇഖ്ബാൽ ബായാർ, ഹനീഫ് കൊടിയമ്മ, ഉനൈസ് കന്യാന എന്നിവരെ തെരഞ്ഞെടുത്തു.